'ജയ് ഹിന്ദ്', കോൺഗ്രസിനൊപ്പമെന്ന് സൂചിപ്പിച്ച് അനിൽ ആന്റണിയുടെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ് 

Published : Apr 06, 2023, 05:30 PM IST
'ജയ് ഹിന്ദ്', കോൺഗ്രസിനൊപ്പമെന്ന് സൂചിപ്പിച്ച് അനിൽ ആന്റണിയുടെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ് 

Synopsis

അനിൽ ബിജെപിയിൽ ചേർന്നെന്ന വാർത്ത വന്നതിന് പിന്നാലെയാണ് കൈപ്പത്തി ചിഹ്നം അജിത്ത് ആൻറണി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: സഹോദരൻ ബിജെപിയിൽ ചേർന്നെങ്കിലും താൻ കോൺഗ്രസിനൊപ്പമെന്ന് സൂചിപ്പിച്ച് അനിലിന്റെ സഹോദരൻ അജിത് പോൾ ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റ്. അനിൽ ബിജെപിയിൽ ചേർന്നെന്ന വാർത്ത വന്നതിന് പിന്നാലെയാണ് കൈപ്പത്തി ചിഹ്നം അജിത്ത് ആൻറണി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. 

കോൺഗ്രസിന് വലിയ തിരിച്ചടി നൽകിയാണ് മുതിര്‍ന്ന നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ മന്ത്രി പിയൂഷ് ഗോയലിൽ നിന്നും അനിൽ അംഗത്വം സ്വീകരിച്ചു. ഒരു കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന കോൺഗ്രസിന് ഭാവിയില്ലെന്നും, രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നുമായിരുന്നു അംഗത്വം സ്വീകരിച്ച ശേഷമുള്ള അനില്‍ ആന്‍റണിയുടെ ആദ്യ പ്രതികരണം. നേരത്തെ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ ആന്‍റണി. ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്.

 

 

 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി