ആന്‍റണിയുടെ മകൻ പോയാൽ എന്തുകൊണ്ട് കരുണാകരന്‍റെ മകൾക്ക് പോയിക്കൂട?പരിഹാസവുമായി എ.കെ.ബാലന്‍

Published : Mar 07, 2024, 11:05 AM IST
ആന്‍റണിയുടെ മകൻ പോയാൽ എന്തുകൊണ്ട് കരുണാകരന്‍റെ  മകൾക്ക് പോയിക്കൂട?പരിഹാസവുമായി എ.കെ.ബാലന്‍

Synopsis

കോൺഗ്രസിന്‍റെ  ഉപ്പും ചോറും തിന്ന് സമ്പാദിക്കേണ്ടതുമൊക്കെ സമ്പാദിച്ചിട്ടും എങ്ങനെ ഈ എരപ്പത്തരം തോന്നുന്നു എന്നത് അത്ഭുതം

പാലക്കാട്:പദ്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ.ബാലന്‍ രംഗത്ത്.ആന്‍റണിയുടെ മകൻ പോയാൽ എന്തുകൊണ്ട് കരുണാകരന്‍റെ  മകൾക്ക് പോയിക്കൂട? മുരളിയുടെ ക്രെഡിബിലിറ്റിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. കേരളത്തിലെ രണ്ട് എംപിമാർ ലോകസഭയിൽ എത്തിയാൽ ബിജെപിയിൽ പോകുമെന്ന് ഉറപ്പാണ്. രണ്ടു പാർലമെന്‍റ്  മണ്ഡലത്തിൽ വളരെ വ്യക്തമായ അടിയൊഴുക്കുകൾ നടക്കുന്നുണ്ട്. കോൺഗ്രസിന്‍റെ  ഉപ്പും ചോറും തിന്ന് സമ്പാദിക്കേണ്ടതുമൊക്കെ സമ്പാദിച്ചിട്ടും എങ്ങനെ ഈ എരപ്പത്തരം തോന്നുന്നു എന്നത് അത്ഭുതം. രാഷ്ട്രീയപാർട്ടിയെ വഞ്ചിക്കാൻ മനസ്സുതോന്നത് തനി ക്രിമിനൽ മൈൻഡ് ആയതുകൊണ്ട്. എൽഡിഎഫിന് ലോക്സഭ തെരഞ്ഞെടുപ്പ് ഉയരത്തിൽ നിന്നും സൈക്കിൾ ചവിട്ടുന്ന പോലെയാണ്.അത്ര അനയാസം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു

'പദവി വാ​ഗ്ദാനം കിട്ടിയിട്ടല്ല പദ്മജയുടെ ബിജെപി പ്രവേശനം, തൃശ്ശൂരിൽ പദ്മജയെ കോൺ​ഗ്രസുകാർ തോൽപിച്ചു'

PREV
click me!

Recommended Stories

കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്
'എനിക്കെതിരെ എല്ലാം തുടങ്ങിയത് മഞ്ജുവിന്റെ ആ പ്രസ്താവനയിൽ നിന്ന്'; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥയും സംഘവും ​ഗൂഢാലോചന നടത്തിയെന്ന് ദിലീപ്