ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞത് സന്ദീപിനെകുറിച്ചല്ല,സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയെന്ന്എകെബാലന്‍

Published : Nov 20, 2024, 11:29 AM ISTUpdated : Nov 20, 2024, 12:05 PM IST
ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞത് സന്ദീപിനെകുറിച്ചല്ല,സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയെന്ന്എകെബാലന്‍

Synopsis

വിഷലിപ്തമായ കാര്യങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് എതിരെ പറഞ്ഞ ആളാണ് സന്ദീപ് വാര്യര്‍

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ സന്ദീപ് വാര്യരെ ക്രിസ്റ്റല്‍ ക്ളിയര്‍ എന്ന് വിശേഷിപ്പിരുന്നുവെന്ന ആക്ഷേപം തള്ളി സിപിഎം നേതാവ് ഏകെബാലന്‍ രംഗത്ത്.ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞത്  സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിരുന്നു. അത് സന്ദീപ് വാര്യരെ ഉദ്ദേശിച്ചായിരുന്നില്ലെന്നും അദ്ദേഹം ന്യക്തമാക്കി. വിഷലിപ്തമായ കാര്യങ്ങൾ മത ന്യൂനപക്ഷങ്ങൾക്ക് എതിരെ പറഞ്ഞ ആളാണ് സന്ദീപ്.അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യം കൊണ്ടും  അത്  ഇല്ലാതാക്കാൻ കഴിയില്ല

രാഹുൽ സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയും.രാഹുലിന് വലിയ തിരിച്ചടി ലഭിക്കും.സന്ദീപിന്‍റെ  കോൺഗ്രസ് പ്രവേശനത്തിൽ  ആർഎസ്എസ് ഒരക്ഷരം പോലും പറയുന്നില്ല.ഇത് ആർഎസ്എസിലെ  ഒരു വിഭാഗവും    രാഹുല്‍ മാങ്കൂട്ടത്തിലും നടത്തിയ  ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.കോൺഗ്രസ് ആർഎസ്എസ് അവിശ്ശുദ്ധ കൂട്ടുകെട്ട് പ്രകടമാണ്.അതിന്‍റെ  ഭാഗമാണ് സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക് പോയതെന്നും എകെബാലന്‍ പറഞ്ഞു


 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'