
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജികിനെതിരായ അന്വേഷണത്തെ വിമർശിച്ച് സിപിഎം. നടപടി പരിഹാസ്യമെന്ന് സിപിഎം നേതാവ് എകെ ബാലൻ കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികൾ ചെയ്യുന്നത് പരിഹാസ്യമായ കാര്യമാണെന്നും ഒരു കുടുംബത്തെയാകെ തകർക്കാനുള്ള ശ്രമമാണെന്നും പറഞ്ഞ എകെ ബാലൻ ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു. ക്രമക്കേടില്ലെന്ന് വിജിലൻസും ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് പുതിയ ടീം എന്നും എകെ ബാലൻ പറഞ്ഞു.
എക്സാലോജിക്കിനെതിരായ നിലവിലെ ആർഒസി അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറി. കോർപറേറ്റ് മന്ത്രാലയമാണ് എക്സാലോജിക്കിനെതിരായ കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിയ പുതിയ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുക. വീണ വിജയന് കൂടുതൽ കുരുക്കാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വലിയ സാമ്പത്തിക കുറ്റങ്ങൾ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ ഗതിയിൽ കോർപ്പറേറ്റ് മന്ത്രാലയം നൽകാറുള്ളത്. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണമാണ് എസ് എഫ് ഐ ഒ നടത്തുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam