കുഞ്ഞാലിയെ കൊന്ന ആര്യാടനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്, ഇടത് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖാപിക്കുമെന്ന് ബാലൻ

Published : Oct 18, 2024, 09:53 AM ISTUpdated : Oct 18, 2024, 11:07 AM IST
കുഞ്ഞാലിയെ കൊന്ന ആര്യാടനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്, ഇടത് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖാപിക്കുമെന്ന് ബാലൻ

Synopsis

സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്.  അത് പാലക്കാട്ടെ ജനങ്ങൾ ചർച്ച ചെയ്യും. പാലക്കാട്‌ കോൺഗ്രസ്‌ -ബിജെപി ഡീൽ ഉണ്ടെന്നും എകെ ബാലൻ പ്രതികരിച്ചു.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലേക്കുളള ഇടത് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖാപിക്കുമെന്ന് എ.കെ ബാലൻ. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. ആ രക്തത്തിന്റെ മണം മാറും മുന്നേയാണ് ആര്യാടൻ മുഹമ്മദ് എൽഡിഎഫിലേക്ക് വന്നത്. അന്ന് മുല്ലപ്പളളി രാമചന്ദ്രനെതിരെ ആര്യാടനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കി. അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. കോൺഗ്രസ് വിട്ട ഡോ. സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങൾ അത് ചർച്ച ചെയ്യും.

പാലക്കാട്‌ കോൺഗ്രസ്‌ -ബിജെപി ഡീലുണ്ടെന്നും എ.കെ ബാലൻ ആരോപിച്ചു. വടകരയിൽ ഈ ഡീൽ നടത്തി. ബിജെപിക്കാർ ഷാഫിക്ക് വോട്ട് കൊടുത്തു, പാലക്കാട്‌ തിരിച്ച് വോട്ട് മറിക്കും.  ഈ ഡീൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും എ.കെ ബാലൻ ആരോപിച്ചു.   

'സഖാവേ... എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കും'; രാഹുൽ നേതാക്കളുടെ പെട്ടി തൂക്കിയെന്ന് പി സരിൻ

 

 

 

 


 
 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം