
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകൾ എൽഡിഎഫ് ചേർന്ന് തീരുമാനിക്കുമെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ. എല്ലാ മേഖലയിലും പുതുതലമുറ വരണമെന്ന ആവശ്യം ഉയരുന്നുണ്ട്. എൻസിപിയ്ക്കുള്ളിൽ അത്തരം ആവശ്യം വന്നാൽ പ്രശ്നമില്ല. ഞാൻ മാറിയാലുമില്ലെങ്കിലും പുതുതലമുറയ്ക്ക് അവസരം ലഭിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. തോമസ് കെ തോമസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യത്തിന്മേലും ശശീന്ദ്രൻ പ്രതികരിച്ചു. കൂടുതൽ പ്രവർത്തനം നടണമെന്ന വിലയിരുത്തൽ പാർട്ടിയ്ക്കുള്ളിലുണ്ട്. അതാണ് പ്രവർത്തകരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ വന്യമൃഗ ശല്യമടക്കം വലുതും ചെറുതുമായ എല്ലാ വിഷയങ്ങളും സ്വാധീനിക്കും. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ പ്രതിപക്ഷം, ഭരണ പക്ഷം എന്നിങ്ങനെ വേർതിരിവ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam