ഫാഷൻ ഷോയിലെ പാട്ടിൽ വിശദീകരണവുമായി മന്ത്രി; 'ഇനി ശ്രദ്ധിക്കും തിരുത്തുന്നത് നല്ലതാണ്'

Published : Jan 26, 2025, 11:40 AM ISTUpdated : Jan 26, 2025, 03:01 PM IST
ഫാഷൻ ഷോയിലെ പാട്ടിൽ വിശദീകരണവുമായി മന്ത്രി; 'ഇനി ശ്രദ്ധിക്കും തിരുത്തുന്നത് നല്ലതാണ്'

Synopsis

ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കാം. പൊതുപ്രവർത്തകൻ എന്ന നിലയിൽ അത്തരം നിരീക്ഷണങ്ങളെ ഗൗരവത്തോടെ കാണും

മാനന്തവാടി: വയനാട് കടുവാ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എകെ ശശീന്ദ്രൻ. വിമർശനം ഉയർന്നപ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും ഇനി അക്കാര്യങ്ങളിൽ ശ്രദ്ധിക്കുമെന്നുമായിരുന്നു മന്ത്രി ശശീന്ദ്രന്റെ പ്രതികരണം. ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കാം. പൊതുപ്രവർത്തകൻ എന്ന നിലയിൽ അത്തരം നിരീക്ഷണങ്ങളെ ഗൗരവത്തോടെ കാണും. തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തും. തിരുത്തുന്നത് നല്ലതാണെന്നാണ് വിശ്വസിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിൽ വകുപ്പുകളിൽ ഏകോപന കുറവില്ല. ഇപ്പോൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാനുണ്ടോ എന്ന് യോഗത്തിൽ പരിശോധിക്കും. ഇന്നലെ ഏകോപനക്കുറവ് ഉണ്ടായോ എന്നത് പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.  

'റോമാസാമ്രാജ്യം കത്തിയപ്പോൾ ചക്രവർത്തി വീണ വായിച്ചത് പോലെ, മന്ത്രി കേരളത്തോട് മാപ്പ് പറയണം' : കെ മുരളീധരൻ

വയനാട്ടിൽ ഒരു സ്ത്രീയെ കടുവ കടിച്ചുകൊന്നതിൽ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുന്നതിനിടെ സ്ഥലത്തെത്താതെ, സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ പോയ മന്ത്രി എകെ ശശീന്ദ്രനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഒരു പ്രദേശം മുഴുവൻ കടുവാ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നഗരത്തിൽ നടന്ന ഫാഷൻ ഷോയിൽ പങ്കെടുത്ത വനംമന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടുപാടുന്നു വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിമർശനമുയർന്നത്. 

കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ ആക്രമണം

പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ കാടിന് പുറത്തേക്ക് കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. തറാട്ട് ഭാഗത്ത്‌ കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചു

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു
ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ