കർശന നിരീക്ഷണം തുടരുന്നു; അടിയന്തര ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ ഇവ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Published : Feb 12, 2024, 01:42 AM ISTUpdated : Feb 12, 2024, 07:15 AM IST
കർശന നിരീക്ഷണം തുടരുന്നു; അടിയന്തര ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ ഇവ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Synopsis

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും ആനയുടെ സഞ്ചാര ദിശ നിരീക്ഷിക്കുന്നതിനുമായി വനം വകുപ്പ് ചുമതലപ്പെടുത്തിയ 13 ടീമും പൊലീസിന്റെ പട്രോളിംഗ് ടീമും രംഗത്തുണ്ടാകും.

മാനന്തവാടി: കാട്ടാനയുടെ സാന്നിധ്യമുള്ള മാനന്തവാടിയില്‍ രാത്രിയിലും വനംവകുപ്പിന്റെ 13 ടീമും പൊലീസിന്റെ അഞ്ച് ടീമും പട്രോളിംഗ് നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. നൈറ്റ് വിഷന്‍ ഡ്രോണ്‍ നിരീക്ഷണവും ജിപിഎസ് ആന്റിന റിസീവര്‍ സിഗ്നലും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

'ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും ആനയുടെ സഞ്ചാര ദിശ നിരീക്ഷിക്കുന്നതിനുമായി വനം വകുപ്പ് ചുമതലപ്പെടുത്തിയ 13 ടീമും പൊലീസിന്റെ പട്രോളിംഗ് ടീമും രംഗത്തുണ്ടാകും. ജനവാസ മേഖലകളില്‍ ഈ ടീമിന്റെ മുഴുവന്‍ സമയ സാന്നിദ്ധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍. സലീം, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കുറിച്ചാട്- 9747 012 131, രാകേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ബേഗൂര്‍- 8547 602 504, സുനില്‍ കുമാര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, തോല്‍പ്പെട്ടി- 9447 297 891, രതീഷ്, എസ്എഫ്ഒ- 9744 860 073. വനം വകുപ്പിന്റെ ഒരു ടീമില്‍ 6 മുതല്‍ 8 വരെ അംഗങ്ങള്‍ ഉണ്ടായിരിക്കും. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് എന്നിവര്‍ നേതൃത്വം നല്‍കും.' ഇവ കൂടാതെ നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ആര്‍.ആര്‍.ടികള്‍ സ്ഥലത്ത് എത്തുമെന്നും മന്ത്രി അറിയിച്ചു. 

കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (ഡിവിഷന്‍ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു. 

'മൂന്ന് മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ആണ്‍സുഹൃത്തിനൊപ്പം പോയി'; ഭര്‍ത്താവിന്റെ പരാതിയില്‍ അറസ്റ്റ്  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ട് വിഹിതത്തിൽ അട്ടിമറി; തദ്ദേശപ്പോരിൻ്റെ യഥാർത്ഥ ചിത്രം; എൽഡിഎഫ് യുഡിഎഫിനേക്കാൾ 11 ലക്ഷം വോട്ടിന് പിന്നിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ
ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി; 'ഒരു കാര്യം ഉറപ്പിച്ചു പറയുന്നു, മേള ഇവിടെ തന്നെ ഉണ്ടാവും'