പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും, കോണ്‍ഗ്രസിലെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണ് പോരാട്ടമെന്ന് ഷാനിബ്

Published : Oct 22, 2024, 11:23 AM ISTUpdated : Oct 22, 2024, 11:40 AM IST
പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും, കോണ്‍ഗ്രസിലെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണ് പോരാട്ടമെന്ന് ഷാനിബ്

Synopsis

പാർട്ടിയിൽ സതീശനും ഷാഫി പറമ്പിലും ഏകധിപതികളായാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടി വിട്ട യൂത്ത് കോൺഗ്രസ്‌ സംസ്ഥാന  സെക്രട്ടറി

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി പാർട്ടി വിട്ട യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് രംഗത്ത്. ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ്‌ സമീപനം. പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ് സതീശൻ. സതീശനു ധാർഷ്ട്യമാണ്.മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശൻ മുന്നോട്ട് പോകുന്നു. ഉപ തെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റ് ആയ സതീശന്‍റെ  തന്ത്രങ്ങൾ പാലക്കാട്‌ പാളും എന്ന് മുന്നറിയിപ്പ് നൽകുന്നു. പാർട്ടിക്കകത്തെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണു തന്‍റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

 

ഞാൻ മത്സരിച്ചാൽ ബിജെപിക്ക് ഗുണകരമോ എന്ന് ചർച്ച ചെയ്തു. ബിജെപിക്കകത്തു അസ്വാരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തിൽ സ്വാതന്ത്രൻ ആയി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്‌ ബിജെപിയെ വിജയിപ്പിക്കാൻ  പ്രതിപക്ഷ നേതാവ് സാഹചര്യം ഒരുക്കുകയാണ്. ബിജെപിയുമായി ചേർന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണ് വി ഡി സതീശൻ. അധികാരത്തിനു വേണ്ടി അദ്ദേഹം എന്തും ചെയ്യും. അൻവർ വിഷയത്തിൽ കെ പി സി സി പ്രസിഡന്‍റ്  പറഞ്ഞു വെച്ചതിനു ശേഷം സതീശൻ പ്രകോപിപ്പിച്ചു. അൻവറിനെ സതീശൻ എന്തിനാണ് പ്രകോപിപ്പിച്ചത്. പാലക്കാട്‌ ബിജെപിയെ വിജയിപ്പിക്കാൻ സാഹചര്യം ഒരുക്കുകയാണെന്ന് ഷാനിബ് ആരോപിച്ചു.

 

PREV
click me!

Recommended Stories

Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി
കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം