ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും വിയ്യൂര്‍ സെൻട്രൽ ജയിലിലേക്ക് മാറ്റി

Published : Mar 05, 2023, 10:02 AM ISTUpdated : Mar 05, 2023, 10:25 AM IST
ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും വിയ്യൂര്‍ സെൻട്രൽ ജയിലിലേക്ക് മാറ്റി

Synopsis

കാപ്പ ചുമത്തിയതിനാൽ ആറ് മാസം ഇരുവരും തടവിൽ കഴിയേണ്ടി വരും.

കണ്ണൂര്‍: കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കണ്ണൂർ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലിൽ പാർപ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയിൽ മാറ്റം. രാവിലെ ഒൻപത് മണിയോടെയാണ് ഇരുവരെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ കണ്ണൂരിൽ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോയത്. ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അപേക്ഷ നൽകിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. കാപ്പ ചുമത്തിയതിനാൽ ആറ് മാസം ഇരുവരും തടവിൽ കഴിയേണ്ടി വരും.

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി