തൃപ്പൂണിത്തുറയിൽ അഖിൽ മാരാരോ സാബു എം ജേക്കബ്ബോ, ബിജെപിക്കും ട്വന്‍റി20ക്കും രണ്ടഭിപ്രായം; എൻഡിഎയിൽ തർക്കം രണ്ട് സീറ്റുകളിൽ

Published : Mar 14, 2026, 01:02 PM IST
akhil marar in twenty 20

Synopsis

തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ നിയമസഭാ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി എൻഡിഎയിൽ തർക്കം. സാബു എം ജേക്കബ്ബ് മത്സരിക്കുകയാണെങ്കിൽ മാത്രമേ തൃപ്പൂണിത്തുറ സീറ്റ് ട്വന്‍‌റി20ക്ക് നൽകേണ്ടതുള്ളൂ എന്നാണ് ബിജെപിയിൽ ഉയർന്ന വികാരം

കൊച്ചി: രണ്ട് നിയമസഭാ സീറ്റുകളിലെ സ്ഥാനാർത്ഥികൾ ആരാവണം എന്നതിൽ എൻഡിഎയിൽ തർക്കം. ആദ്യത്തേത് തൃപ്പൂണിത്തുറയാണ്. തൃപ്പൂണിത്തുറയിൽ സാബു എം ജേക്കബ്ബോ അതോ അഖിൽ മാരാരോ എന്ന കാര്യത്തിലാണ് എൻഡിഎയിൽ തർക്കം. സാബു എം ജേക്കബ്ബ് മതിയെന്ന് ബിജെപി പറയുമ്പോൾ അഖിൽ മാരാരെ മത്സരിപ്പിക്കാം എന്ന നിലപാടിലാണ് ട്വന്‍‌റി20. സാബു എം ജേക്കബ്ബ് മത്സരിക്കുകയാണെങ്കിൽ മാത്രമേ തൃപ്പൂണിത്തുറ സീറ്റ് ട്വന്‍‌റി20ക്ക് നൽകേണ്ടതുള്ളൂ എന്നാണ് ബിജെപിയിൽ ഉയർന്ന വികാരം. മുൻസിപ്പാലിറ്റി ഭരണം അടക്കം പിടിച്ച സാഹചര്യത്തിൽ ജയസാധ്യത പരിഗണിച്ചു വേണം സ്ഥാനാർത്ഥിയെ നിർത്താൻ എന്നാണ് ബിജെപിയിൽ ഉയർന്ന അഭിപ്രായം. എന്നാൽ മത്സരിക്കാനുള്ള താത്പര്യം സാബു എം ജേക്കബ്ബ് ഇതുവരെ അറിയിച്ചിട്ടില്ല.

അതേസമയം കൊടുങ്ങല്ലൂർ സീറ്റിൽ ബിഡിജെഎസും ട്വന്‍റി20യും അവകാശവാദം ഉന്നയിക്കുകയാണ്. എന്നാൽ ബി ഗോപാലകൃഷ്ണൻ നേരത്തെ തന്നെ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണെന്നും അതിനാൽ ഘടക കക്ഷികളല്ല ബിജെപി തന്നെയാണ് ആ സീറ്റിൽ മത്സരിക്കേണ്ടതെന്നുമാണ് പാർട്ടിക്കുള്ളിലെ അഭിപ്രായം. സംസ്ഥാനത്ത് നൂറോളം സീറ്റുകളിൽ മത്സരിക്കാനാണ് എൻഡിഎ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് വധക്കേസ് പ്രതിയെ വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ
ശ്രീനാദേവിക്കെതിരായ പരാതിയിൽ പൊലീസ് റിപ്പോർട്ട് തേടി, നടക്കുന്നത് സിപിഐയുടെ ഗൂഢാലോചനയെന്ന് ശ്രീനാദേവി കുഞ്ഞമ്മ