'പിഷാരടി ലാഭം കൊയ്യാൻ ഇറങ്ങുന്നു, ബിഗ് ബോസിലെ 100 ദിവസത്തെ മാരാരെക്കാൾ പവർ ഫുൾ ആണ് ജനങ്ങൾക്കിടയിലുള്ള അഖിൽ'

Published : Mar 23, 2026, 12:18 PM IST
Akhil Marar

Synopsis

ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നാണ് അഖിൽ മാരാരുടെ വിമർശനം. നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ലാത്ത ആളാണ് രമേഷ് പിഷാരടിയെന്നും ലാഭം അല്ലാതെ പിഷാരടിക്ക് യാതൊരു നഷ്ടവും ഈ തീരുമാനം കൊണ്ട് വരുന്നില്ലെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.

കൊച്ചി: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളിലും എൻഡിഎയിലും സിനിമാ താരങ്ങളുടെ സ്ഥാനാർത്ഥിത്വം വലിയ ശ്രദ്ധേയമാണ്. യുഡിഎഫിന് പാലക്കാട് രമേഷ് പിഷാരടിയും, എൽഡിഎഫിന് തിരുവനന്തപുരത്ത് കരമന സുധീറും, എൻഡിഎക്ക് തൃക്കാക്കരയിൽ സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാരുമടക്കം നിരവധി ചലച്ചിത്ര താരങ്ങൾ ഇത്തവണ മത്സര രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥിയായ നടൻ രമേഷ് പിഷാരടിയുടെ ആസ്തി സംബന്ധിച്ച് കണക്കുകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ പിഷാരടിയെ വിമർശിച്ച് തൃക്കാക്കരയിലെ ട്വന്റി 20 സ്ഥാനാർഥിയായ അഖിൽ മാരാർ രംഗത്ത് വന്നു

ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നാണ് അഖിൽ മാരാരുടെ വിമർശനം. നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ലാത്ത ആളാണ് രമേഷ് പിഷാരടിയെന്നും ലാഭം അല്ലാതെ പിഷാരടിക്ക് യാതൊരു നഷ്ടവും ഈ തീരുമാനം കൊണ്ട് വരുന്നില്ലെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. സിപിഎംന് വിജയ സാധ്യത ഉള്ള ഒരു മണ്ഡലത്തിൽ മത്സരിച്ചു കോൺഗ്രസ്സിന് ഒരു സീറ്റ് പിടിച്ചു കൊടുക്കാൻ ഇറങ്ങിയിരുന്നെങ്കിൽ എന്തെങ്കിലും ആത്മാർത്ഥത ആ പാർട്ടിയോട് ഉണ്ടെന്ന് കരുതാം..ഇതിപ്പോൾ കാശ് കൊടുത്തു എംഎൽഎ ആവാൻ പോയത് പോലെ ഉണ്ട്- അഖിൽ പരിഹസിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പിഷാരടിയും അഖിൽ മാരാരും തമ്മിലുള്ള വെത്യാസം...

പിഷാരടി

1.നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ല..

2.ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചിട്ടില്ല..

3.പൊതു പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കേസുകളിൽ പോലും പ്രതിയായിട്ടില്ല.

4. സ്വന്തം കാര്യം നോക്കി കോടികൾ സമ്പാദിച്ചു ജീവിതവും കുടുംബവും സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ് തന്നാൽ മത്സരിക്കാം ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന് പറഞ്ഞു വീണ്ടും അധികാരം കിട്ടാൻ സാധ്യത ഉള്ള ഒരു പാർട്ടിയിൽ MLA ആയി മാറി ഒരേ സമയം മമ്മൂക്കയുടെ താല്പര്യവും അതെ സമയം ആന്റോ ജോസഫിന്റെ താല്പര്യവും സംരക്ഷിച്ചു സിനിമ മേഖലയിൽ തുടർന്നും സജീവമായി പോകാൻ ഉള്ള ശ്രമം.. ലാഭം അല്ലാതെ പിഷാരടിക്ക് യാതൊരു നഷ്ടവും ഈ തീരുമാനം കൊണ്ട് വരുന്നില്ല...

അതെ സമയം സിപിഎംന് വിജയ സാധ്യത ഉള്ള ഒരു മണ്ഡലത്തിൽ മത്സരിച്ചു കോൺഗ്രസ്സിന് ഒരു സീറ്റ് പിടിച്ചു കൊടുക്കാൻ ഇറങ്ങിയിരുന്നെങ്കിൽ എന്തെങ്കിലും ആത്മാർത്ഥത ആ പാർട്ടിയോട് ഉണ്ടെന്ന് കരുതാം..

ഇതിപ്പോൾ കാശ് കൊടുത്തു MLA ആവാൻ പോയത് പോലെ ഉണ്ട്..ഷാഫി പറമ്പിൽ പിഷാരടിക്ക് വിറ്റ പാലക്കാട് സീറ്റ് തോൽക്കും എന്ന് തോന്നുമ്പോൾ സിപിഎം അവിടെ ബിജെപിയുമായി ഡീൽ വെച്ചെന്ന് പറയാൻ നാണമില്ലേ എന്ന ചോദ്യം മാത്രം..

ഇനി അഖിൽ മാരാർ

2012 മുതൽ രാഷ്ട്രീയ രംഗത്ത് സജീവം

നിരവധി ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു നിരവധി സമരങ്ങൾ..

അക്കാലത്തു മാത്രം 13 കേസുകൾ

സിപിഎം ആക്രമണത്തിൽ തല തകർപെട്ട യൂത്ത് കോൺഗ്രെസ്സുകാരൻ

സ്വാതന്ത്രൻ ആയി ഇടത് കോട്ടയിൽ മത്സരിച്ചു 1500 വോട്ടുകൾ നേടി

തുടർന്നും കൊട്ടാരക്കരയിൽ പ്രാദേശിക വിഷയങ്ങളിൽ സജീവ ഇടപെടൽ..

സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതി..

രണ്ട് തവണ വധശ്രമത്തിന് ഇരയായ വാദി.. സിനിമ എഴുതി സംവിധാനം ചെയ്തതും കേരള രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്ന ശക്തമായി കമ്മ്യൂണിസ്റ് പാർട്ടിയെ അതിക്ഷേപിക്കുന്ന ഒരു താത്വിക അവലോകനം.. നിരവധി ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകൻ.. ബിഗ് ബോസ്സിൽ പോകും മുമ്പ് സമ്പാദ്യം ശൂന്യം... വീടില്ല, സ്വന്തമായി ആകെ ഉള്ളത് കൂട്ടുകാരൻ ലോണിട്ട് എടുത്തു കൊടുത്ത ഒരു വാഹനം മാത്രം.. ആത്മഹത്യയുടെ വക്കിൽ നിന്നും ഭാര്യയെയും 2 പെൺ കുഞ്ഞുങ്ങളെയും നോക്കാൻ ബിഗ് ബോസിൽ പോയത് ജയിക്കും എന്ന് കരുതിയല്ല കിട്ടുന്ന ശബളം കടം തീർക്കാൻ എങ്കിലും ഗുണം ചെയ്യട്ടെ എന്ന് കരുതി മാത്രം..

ജയിച്ചു വന്ന ശേഷവും ലാഭ നഷ്ടങ്ങൾ നോക്കി മിണ്ടാതെ ഇരുന്നില്ല.. നാടിനു വേണ്ടി സധൈര്യം സംസാരിച്ചു.. പിണറായി വിജയനെയും സർക്കാരിനെയും ശക്തമായ ഭാഷയിൽ എതിർത്തു.. ജനകീയ സമരങ്ങളിൽ നേരിട്ട് പങ്കെടുത്തു.. വീണ്ടും കേസുകളിൽ പ്രതിയായി.. ഇനി മത്സരിക്കാൻ ആഗ്രഹിച്ചത് പോലും ജനങ്ങൾക്ക് വേണ്ടി ജീവിക്കാൻ ആണ്.. തിരഞ്ഞെടുത്തത് ആരും ജയിക്കില്ല എന്ന് കരുതിയ തൃക്കാക്കര.. 34 വയസ് വരെ ഒന്നുമില്ലാത്തവൻ കഴിഞ്ഞ 3 വർഷം കൊണ്ട് ഒരു വീടും, കാറും ഒക്കെ വാങ്ങി..അതൊക്കെ നഷ്ടപ്പെട്ടാലും എനിക്ക് ഒരു വിഷമവുമില്ല. . തോൽക്കും എന്ന് നിങ്ങൾ പറയുന്ന ഒരു മണ്ഡലത്തിൽ ഞാൻ ഇറങ്ങുമ്പോൾ എനിക്ക് ലാഭമോ, നഷ്ടമൊ..?

ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാൻ ആണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ആ പിഷാരടിയെ ഞാനുമായി താരതമ്യം ചെയ്യരുത്.. കഴിഞ്ഞ 10 വർഷം പിണറായി വിജയന്റെ പോലീസിന്റെ അടി കൊണ്ട കോൺഗ്രസുകാർ പിഷാരടിക്ക് വേണ്ടി കഷ്ട്ടപെടുന്നത് കാണുമ്പോൾ ഇത്ര നാളും മറ്റുള്ളവരെ ചിരിപ്പിച്ച പിഷാരടി ഉള്ളിൽ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവും " മണ്ടന്മാർ " ബിഗ് ബോസിലെ 100 ദിവസത്തെ മാരാരെക്കാൾ എത്രായോ പവർ ഫുൾ ആണ് ജനങ്ങൾക്കിടയിൽ ജീവിച്ച ജനങ്ങളെ അറിഞ്ഞ അഖിൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'യുഡിഎഫാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്'- നാമനിർദേശ പത്രിക സമർപ്പിച്ച് അപു ജോൺ ജോസഫ്
ബിജെപിക്കും യുഡിഎഫിനും ഒരേ മനോഭാവം; കേരളത്തോട് മോദിക്ക് രാഷ്ട്രീയ വിരോധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ