'കൊട്ടാരക്കരയുടെ പ്രതിനിധി അത്ര ചീപ്പാകരുത്', ധനമന്ത്രിക്കെതിരെ അഖിൽ മാരാർ, പത്രപ്രവർത്തക യൂണിയൻ ഫണ്ട് തട്ടിപ്പ് റിപ്പോർട്ട് പൂഴ്ത്തിയെന്ന് ആരോപണം

Published : Feb 22, 2026, 09:36 PM IST
Akhil Marar's Facebook post screenshot and Kerala Finance Minister KN Balagopal

Synopsis

ഡൽഹി പത്രപ്രവർത്തക യൂണിയനിലെ ഫണ്ട് തിരിമറി സംബന്ധിച്ച റിപ്പോർട്ട് മന്ത്രി പൂഴ്ത്തിവെച്ച് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് അഖിൽ മാരാർ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

തിരുവനന്തപുരം: കെഎൻ ബാലഗോപാലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ട്വന്റി ട്വന്റി അംഗവും ചലച്ചിത്ര പ്രവർത്തകനുമായ അഖിൽ മാരാർ. ഡൽഹി പത്രപ്രവർത്തക യൂണിയൻ 25 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് അനധികൃതമായി കൈകാര്യം ചെയ്തെന്ന പരാതിയിൽ ധനകാര്യ വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവിടാത്തതിനെയാണ് അഖിൽ മാരാർ ചോദ്യം ചെയ്തത്. മാധ്യമങ്ങളെ വരുതിയിലാക്കാൻ മന്ത്രി ഈ റിപ്പോർട്ട് ആയുധമാക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

ഡൽഹി പത്രപ്രവർത്തക യൂണിയനിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട ധനകാര്യ വകുപ്പിന്റെ റിപ്പോർട്ട് രണ്ട് വർഷമായി മന്ത്രി പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഇത് പുറത്തുവിട്ടാൽ മാത്രമേ വിജിലൻസിന് കേസെടുക്കാൻ സാധിക്കൂ. മന്ത്രിക്കെതിരെ വാർത്തകൾ നൽകാതിരിക്കാൻ ഈ റിപ്പോർട്ട് കാണിച്ച് മാധ്യമപ്രവർത്തകരെ വിരട്ടുകയാണ്. വാർത്തകൾ അനുകൂലമാക്കാൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് മാന്യമായ പണിയല്ലെന്നും മാരാർ കുറിച്ചു.

മീശമാധവൻ സിനിമയിലെ ഭാഗീരഥൻ പിള്ളയെ ഭീഷണിപ്പെടുത്തുന്ന രംഗവുമായി മന്ത്രിയുടെ നീക്കത്തെ ഉപമിച്ച മാരാർ, കൊട്ടാരക്കരയുടെ പ്രതിനിധിയായ മന്ത്രി ഇത്രയുംചീപ്പ്ആ കരുതെന്നും പരിഹസിച്ചു. അടുത്തിടെ ട്വന്റി ട്വന്റിയിൽ ചേർന്ന അഖിൽ മാരാർ സർക്കാരിനും മന്ത്രിമാർക്കുമെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഡൽഹി പത്രപ്രവർത്തക യൂണിയൻ ഫണ്ട് കേസ് ഏറെ നാളായി ചർച്ചയിലുള്ള വിഷയമാണ്. ധനകാര്യ വകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നാൽ പല പ്രമുഖ മാധ്യമപ്രവർത്തകർക്കും എതിരെ അന്വേഷണം വരുമെന്നിരിക്കെയാണ് മന്ത്രിയുടെ മൗനത്തെ മാരാർ രാഷ്ട്രീയ ആയുധമാക്കുന്നത്.

അഖിൽ മാരാറുടെ കുറിപ്പിങ്ങനെ...

ഡൽഹി പത്രപ്രവർത്തക യൂണിയൻ സർക്കാർ ഫണ്ട് 25 ലക്ഷം അനധികൃതമായി കൈകാര്യം ചെയ്തെന്ന വിഷയത്തിൽ വിജിലൻസിന് കേസ് എടുക്കണമെങ്കിൽ അങ്ങ് പൂഴ്ത്തി വെച്ചേക്കുന്ന ധന കാര്യ വകുപ്പിന്റെ റിപ്പോര്ട്ട് ഒന്ന് പുറത്തു വിടണം...ആരെങ്കിലും ധന മന്ത്രിയെ കുറിച്ച് മോശം വാർത്ത കൊടുത്താൽ അവരെ കേസിൽ കുടുക്കും എന്നൊക്കെ ഭീഷണിപ്പെടുത്തി പത്രക്കാരെയും മാധ്യങ്ങളെയും കൈയിലാക്കി മുന്നോട്ട് പോകുന്നത് മാന്യന്മാർക്ക് പറ്റിയ പണിയല്ല...

രണ്ട് വർഷമായി പൂഴ്ത്തി വെച്ച് അവരെ വിരട്ടുന്നതിന്റെ ഫലം അത്യാവശം കിട്ടിയിട്ടുണ്ടല്ലോ.. ഇനി അതങ്ങ് പുറത്ത് വിട്..കട്ട് കളിക്കാൻ പോയ ഭാഗീരഥൻ പിള്ളയെ പട്ടാളം പുരുഷുവിനു കാട്ടി കൊടുക്കും എന്ന് പറഞ്ഞു മീശ മാധവൻ ഭീഷണി പെടുത്തിയത് ഇതിനേക്കാൾ മാന്യത ഉള്ള പണിയാണ്.. മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വാർത്തകൾ അനുകൂലമാക്കി മാറ്റുന്നത് അത്ര നല്ലതല്ല സഖാവേ.. കൊട്ടാരക്കരയുടെ പ്രതിനിധി അത്ര ചീപ്പ് ആവരുത്...

ട്വന്റി ട്വന്റിയിൽ ചേര്‍ന്ന അഖിൽ മാരാറിന്റെ ഫേസ്ബുക്ക് കുറിപ്പാണിത്. ധനമന്ത്രി കെഎൻ ബാലഗോപാലിനെതിരെയാണ് ആരോപണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണുകൾ ദാനം ചെയ്‌ത് കുടുംബം; കൊച്ചിയിൽ 23കാരൻ അപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്തിയില്ല
മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തമുണ്ടായില്ലേ? അന്ന് എല്ലാ സഹായവും കൈനീട്ടി വാങ്ങിയില്ലേ? കേരളത്തോട് കേന്ദ്രത്തിന് വല്ലാത്തൊരു പക: മുഖ്യമന്ത്രി