
ഇടുക്കി: മൗണ്ടൻ സൈക്കിളിംഗ് ദേശീയ മീറ്റീൽ പങ്കെടുക്കാൻ അർഹത നേടിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിന് സാധിക്കാതെ അഖിൽ. സൈക്കിളില്ലാത്തതിനാൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ വിഷമിക്കുകയാണ് പ്ലസ് ടു വിദ്യാർത്ഥിയായ താരം. ഇടുക്കി അണക്കര സ്വദേശി ഗിരീഷിൻറെ മകൻ അഖിലിനാണ് ഈ ദുർഗ്ഗതി. സഹോദരൻ എട്ടാം ക്ലാസുകാരൻ അർജുനും സൈക്കിളിംഗിൽ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
നാലു വർഷം മുൻപാണ് ഇവർ സൈക്ലിംഗ് രംഗത്തെത്തിയത്. കുറഞ്ഞ കാലം കൊണ്ട് സൈക്കിളിംഗിന്റെ മൂന്ന് ഇനങ്ങളിലും നിരവധി സമ്മാനങ്ങൾ ഇരുവരും വാരിക്കൂട്ടി. വർക്ക് ഷോപ്പ് പണിക്കാരനായ അച്ഛൻ വാങ്ങിക്കൊടുത്ത സെക്കന്റ് ഹാൻഡ് സൈക്കിളിലാണ് ഇരുവരും മത്സരങ്ങളിൽ പങ്കെടുക്കുന്നതും പരിശീലിക്കുന്നതും. ഇതാണെങ്കിൽ മിക്കപ്പോഴും തകരാറിലാകുകയും ചെയ്യും. കഴിഞ്ഞ ദിവസം തൊടുപുഴ ഇടവെട്ടിയിൽ നടന്ന സംസ്ഥാന മത്സരത്തിലെ മികച്ച പ്രകടനത്തെ തുടർന്നാണ് അഖിലിനെ ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുത്തത്. അർജുൻ അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. മത്സരത്തിനിടെ പല തവണ ഇവരുടെ സൈക്കിൾ തകരാറിലായി.
ലക്ഷങ്ങൾ വിലമതിക്കുന്ന സൈക്കിളുമായി മത്സരത്തിൽ പങ്കെടുത്തവരെ പിന്തള്ളിയാണ് അഖിൽ യോഗ്യത നേടിയത്. മൗണ്ടൻ സൈക്ലിംഗിനുള്ള സൈക്കിൽ വാങ്ങണമെങ്കിൽ കുറഞ്ഞത് മൂന്നു ലക്ഷം രൂപയെങ്കിലും വേണം.
തൊടുപുഴയിൽ പരിശീലനത്തിനും മത്സരങ്ങൾക്കും പോകാൻ പണമില്ലാത്തതിനാൽ പലപ്പോഴും ഇതൊക്കെ മുടങ്ങുന്നുണ്ട്. സൈക്ലിംഗിൽ രാജ്യത്തിനായി മെഡൽ കരസ്ഥമാക്കണമെന്നും സേനയിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്നുമാണ് അഖിലിന്റെ ആഹ്രഹം. മാർച്ചിൽ പൂനെയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ ആരെങ്കിലുമൊക്ക സഹായിക്കുമെന്ന വിശ്വാസത്തിൽ കഠിന പരിശീലനം തുടരുകയാണ് അഖിലും കുടുംബവും.
ACCOUNT DETAILS
ACCOUNT NO – 336902010010688
NAME – RAJANI KRISHNA GIRISH
BANK – UNION BANK OF INDIA, VANDANMEDU BRANCH
IFSC – UBIN0533696
GOOGLE PAY – 9495127955
MOBILE – 9495127955
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം