
കോഴിക്കോട്: അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയൻ കപട കമ്മ്യൂണിസ്റ്റാണെന്നും മുല്ലപ്പള്ളി പറയുന്നു. താഹയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കെപിസിസി കൈമാറി. ഭവന രഹിതർക്കായി കെപിസിസി സമാഹരിച്ച തുകയിൽ നിന്നാണ് താഹയുടെ കുടുംബത്തിന് സഹായം നൽകിയത്.
കെപിസിസി 1000 വീടുകൾക്കായി സമാഹരിച്ച തുക കൊണ്ട് എത്ര പേർക്ക് വീട് നിർമ്മിച്ചു നൽകിയെന്നതിന്റെ കണക്കുകൾ രണ്ടാഴ്ചയ്ക്കകും പുറത്ത് വിടുമെന്നും മുല്ലപ്പള്ളി അറിയിച്ചു. അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പിരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു.
സംവരണ വിഷയത്തിൽ സിപിഎമ്മിന് ദുഷ്ടലാക്കാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു, ശബരിമലയിലേ അതേ അനുഭവും സംവരണ വിഷയത്തിലും സിപിഎമ്മിനുണ്ടാകമെന്നാണ് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam