
ആലപ്പുഴ: ജില്ലയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തോട്ടപ്പള്ളി സ്പിൽവേ പൊഴി മുറിക്കൽ പ്രവൃത്തിക്കെതിരെ പ്രദേശവാസികൾ പ്രക്ഷോഭപരിപാടികൾ ആരംഭിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
മഴ കാലത്തിന് മുൻപേ പൊഴി മുറിക്കൽ ജോലിക്കൾ തീർക്കേണ്ടതുണ്ടെന്നും എന്നാൽ പ്രതിഷേധങ്ങൾ കാരണം ഇതിനുള്ള നടപടികൾ വൈകുകയാണെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കാൻ കാരണമായി ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.
പ്രതിഷേധങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടം കൂടുകയും കൂടി ചെയ്യുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കും എന്നത് കൂടി കണക്കിലെടുത്താണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അർധരാത്രി മുതൽ ജൂലൈ മൂന്ന് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ കൊവിഡ് രോഗികളായ പിതാവും മകനും ചുറ്റിക്കറങ്ങിയതിനെ തുടർന്ന് കായകുളം നഗരത്തിലെ ചില ഇറച്ചിക്കടകളും മറ്റു സ്ഥാപനങ്ങളും അധികൃതർ അടപ്പിച്ചിരുന്നു. ഇവരുടെ റൂട്ട് മാപ്പ് വരുന്ന മുറയ്ക്ക് കായംകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ വരാനാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam