
ആലപ്പുഴ: ഓൺലൈൻ വിദ്യാഭ്യാസ സംവിധാനങ്ങൾ ലഭ്യമാകാതിരുന്നതിനെ തുടർന്ന് പഠനം തടസപ്പെട്ട കുട്ടികൾക്കായി സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരി.
കൊവിഡ് ലോക്ക് ഡൗണിനിടെ സ്കൂളുകൾ തുറന്നെങ്കിലും അധ്യയനം പൂർണമായും ഓൺലൈനിലാണ്. ലോക്ക് ഡൗൺ കാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പക്ഷേ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ തന്നെ ബന്ധപ്പെടുന്നതായും ലോക്ക് ഡൗണിൽവരുമാനമില്ലാതെ നിൽക്കുന്ന രക്ഷക്കാർത്താകൾ ഉള്ള കുടുംബങ്ങളുടെ അവസ്ഥ മനസിലാക്കി സുമനസുകൾ ഈ കുട്ടികളെ സഹായിക്കാൻ മുന്നോട്ട് വരണമെന്നും കെ.ജി.രാജേശ്വരി പറഞ്ഞു.
പ്രിയ സുഹൃത്തുക്കളെ,
നമ്മുടെ കുട്ടികളുടെ സ്കൂളുകൾ കോവിഡ് മൂലം തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ആണെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണെല്ലോ. ആയതിനാൽ കുട്ടികൾ പഠനം പൂർണമായും ഓൺലൈൻ രീതിയിൽ ആണ് പിന്തുടരുന്നത്. എന്നാൽ കോവിഡ് മൂലമുള്ള സാമ്പത്തിക സ്ഥിതിയിൽ പല കുടുംബങ്ങൾക്കും ഏറ്റവും കുറഞ്ഞത് ഒരു സ്മാർട്ട് ഫോൺ പോലും വാങ്ങാൻ നിലവിലുള്ള അവരുടെ സാമ്പത്തിക സ്ഥിതി അവരെ അനുവദിക്കുന്നില്ല. എന്നാൽ കുട്ടികളുടെ ആവശ്യത്തിന് നേരെ നമുക്ക് കണ്ണടക്കാൻ ആകില്ല.
ജില്ലയിൽ നിന്നുള്ള നിരവധി കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ദിനംപ്രതി ഈ ആവശ്യത്തിനായി നേരിട്ടും അല്ലാതെയുമായി ബന്ധപ്പെടുന്നത്. ആയതിനാൽ കുട്ടികളെ സഹായിക്കുവാൻ കഴിയുന്നവർ എന്നെ നേരിട്ട് വിളിക്കുകയോ വാട്ട്സ്ആപ്പ് വഴിയോ ഈ പോസ്റ്റിന് കമന്റ് ആയോ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന സഹായം അറിയിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
കെ.ജി.രാജേശ്വരി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ആലപ്പുഴ
9446384386
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam