
ആലപ്പുഴ: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ജലോസ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന് ടിജെ ആഞ്ജലോസ് പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉള്ള താത്കാലിക ഇടപെടൽ അല്ല വേണ്ടതെന്നും നിരന്തരമായി ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ വേണമെന്നും ആഞ്ജലോസ് പറഞ്ഞു.
നിരന്തരമായി ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള വീഴ്ച്ചകളുടെ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിയുടെ വിമർശനം ഉണ്ടായത്. ആശുപത്രിയിൽ നടന്ന മരണങ്ങളിലെ യാഥാർത്ഥ്യം കണ്ടെത്തണം. ചികിത്സാ പിഴവ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്. അവർക്ക് നീതി ലഭിക്കണമെന്നും ആഞ്ജലോസ് പറഞ്ഞു.
പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരണം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രമായി ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. പരാതിപ്പെട്ടികൾ ആവശ്യമാണ്. ആശുപത്രിയിലെ ഒഴിവുകൾ നികത്തണം. ചികിത്സാ പിഴവ് ആവർത്തിക്കരുതെന്നും നടപടി വേണമെന്നും ആഞ്ജലോസ് ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam