
ആലപ്പുഴ: നഗരത്തിലെ ചെറുകിട മദ്യവിൽപന ശാലകൾ അടിയന്തരമായി അടച്ചിടാൻ ആലപ്പുഴ നഗരസഭ തീരുമാനിച്ചു. അടിയന്തരസാഹചര്യം പരിഗണിച്ചാണ് നടപടിയെന്ന് ആലപ്പുഴ നഗരസഭാ ചെയർമാൻ പറഞ്ഞു.
ആലപ്പുഴ നഗരസഭയിലെ ബെവ്കോ ചെറുകിട മദ്യവിൽപനശാലയും കൺസ്യൂമർ ഫെഡിന്റെ രണ്ട് മദ്യവിൽപനശാലകളുമാണ് അടച്ചിടാൻ ആലപ്പുഴ നഗരസഭ നിർദേശിച്ചത്. മുൻസിപ്പൽ ആക്ട് പ്രകാരമാണ് നഗരസഭയുടെ നടപടി. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നഗരസഭ വളരെ കാര്യക്ഷമമായി നടത്തുന്നുണ്ടെങ്കിലും അതിനു വിഘാതം സൃഷ്ടിക്കുന്ന രീതിയിൽ യാതൊരു മുൻകരുതലും സമൂഹ്യഅകലവും പാലിക്കാതെയാണ് മദ്യവിൽപനശാലകളിൽ ആളുകൾ തടിച്ചു കൂടുന്നതെന്ന് നഗരസഭയുടെ ഉത്തരവിൽ പറയുന്നു.
വൈകുന്നേരം മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി സംസ്ഥാനത്തെ മദ്യശാലകൾ അടക്കില്ലെന്നും എന്നാൽ ബാറുകൾ അടച്ചുപൂട്ടുകയും ബെവ്കോ ശാലകളിലെ തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam