
ദില്ലി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ (Political Murders) പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസും ബിജെപിയും. ലോക്സഭയിൽ കെ മുരളീധരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിഷയം സഭയിലുന്നയിക്കാൻ ബിജെപിയും നോട്ടീസ് നൽകും. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്നു എന്ന് കെ മുരളീധരന്‍ പറയുന്നു. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണ് ദൃശ്യമാക്കുന്നതെന്നും കെ മുരളീധരൻ നല്‍കിയ നോട്ടീസ് വ്യക്തമാക്കുന്നു.
ആലപ്പുഴ കൊലപാതകങ്ങളില്‍ സംബന്ധിച്ച് കേരളാ ഗവര്‍ണറോട് കേന്ദ്രം പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് എന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണത്തിന് ശേഷം ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കും. സംഭവത്തില്‍ ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കുറ്റപ്പെടുത്തി.
ഒന്നരമാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍. പാലക്കാട് സംഭവത്തിന് ശേഷം ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു. പൊലീസിന് വീഴ്ചയെന്ന വ്യാപക വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രം ഇതേ കുറിച്ച് റിപ്പോര്‍ട്ട് തേടുന്നത്. കൊലപാതകങ്ങളിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോ എന്ന് കേന്ദ്രം പരിശോധിക്കും. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ വിമര്‍ശിച്ചത്. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയെന്ന വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും രംഗത്തെത്തി. ക്രൂരതകൊണ്ട് ഭയപ്പെടുത്താനാവില്ലെന്ന നദ്ദയുടെ പ്രതികരണം വിഷയം ദേശീയതലത്തിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിൻ്റെ കൂടി സൂചനയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam