ആലപ്പുഴ പ്രകടനം: സിപിഎം നടപടി തുടങ്ങി, 3 ബ്രാഞ്ച് സെക്രട്ടറിമാരോടും 11 അംഗങ്ങളോടും വിശദീകരണം തേടി

By Web TeamFirst Published Dec 28, 2020, 2:41 PM IST
Highlights

പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഒരു ശോഭയും കെട്ടിട്ടില്ല. അഴിമതി രഹിത ഭരണം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിഷേധ പ്രകടനത്തിന് പിന്നിൽ

ആലപ്പുഴ: നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ സിപിഎം പ്രവർത്തകരിൽ ഒരു വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പാർട്ടി നടപടി തുടങ്ങി. മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാർട്ടി മെമ്പർമാരോടും സിപിഎം ജില്ലാകമ്മിറ്റി വിശദീകരണം ചോദിച്ചു. ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ആവശ്യപ്പെട്ടു. പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ വച്ചേക്കുമെന്നും വിവരമുണ്ട്.

പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഒരു ശോഭയും കെട്ടിട്ടില്ല. അഴിമതി രഹിത ഭരണം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിഷേധ പ്രകടനത്തിന് പിന്നിൽ. ജയമ്മയും സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. അവരെ കുറിച്ച് പരാമർശിക്കേണ്ട കാര്യമില്ല. ആർക്കെതിരെയും മുദ്രാവാക്യം വിളിക്കാനാവും. പാർട്ടിക്കാരാരും തനിക്കെതിരെ മുദ്രാവാക്യം വിളിക്കില്ല. വികസനമൊക്കെ നടത്തിയത് കൊണ്ടാവും വിളിച്ചത്. വിളിച്ചാലും ഒന്നുമില്ല. പാർട്ടി പരമായതല്ല അത്. ചരിത്രഭൂരിപക്ഷമാണ്. 52 ൽ 35 സീറ്റ് നേടി. പ്രതിപക്ഷത്തിന് എല്ലാവർക്കും കൂടി 17 മാത്രമേയുള്ളൂ. സൗമ്യ രാജ് അധ്യക്ഷയായത് ശരിയായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.

click me!