പുന്നപ്രയിൽ യുവാവ് ട്രെയിനിടിച്ച് മരിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർ ഓടിച്ചിട്ട് മര്‍ദിച്ചെന്ന് കുടുംബം

Published : Aug 18, 2022, 03:12 PM ISTUpdated : Aug 18, 2022, 04:30 PM IST
പുന്നപ്രയിൽ യുവാവ് ട്രെയിനിടിച്ച് മരിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർ ഓടിച്ചിട്ട് മര്‍ദിച്ചെന്ന് കുടുംബം

Synopsis

നന്ദുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കാൻ ഓടിച്ചിട്ടു. ഇതിനിടെ നന്ദു ട്രെയിന് മുന്നിൽപ്പെടുകയായിരുന്നു എന്നാണ് അച്ഛൻ ആരോപിക്കുന്നത്.

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ആരോപണവുമായി കുടുംബം. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകർ മര്‍ദ്ദിക്കാന്‍ ഓടിച്ചിട്ടപ്പോള്‍ നന്ദു ട്രെയിന് മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണത്തില്‍ ഡിവൈഎഫ്ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി നന്ദു പറയുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പുന്നപ്രയിലെ വീടിന് സമീപത്തെ പറന്പില്‍ ഡിവൈഎഫ്ഐ പ്രവർത്തകരടങ്ങുന്ന സംഘത്തിന്‍റെ ആഘോഷം നടന്നിരുന്നു. നന്ദുവും സുഹൃത്തുക്കളും ഇതേ സ്ഥലത്ത് ഇരുന്നതിനെ ചൊല്ലിയാണ് സംഘര്‍മുണ്ടായത്. സുഹുത്തുക്കളെ ഡിവൈഎഫ്ഐക്കാർ മർദ്ദിക്കുന്നത് നന്ദു ചോദ്യം ചെയ്തു. ഇതാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നന്ദുവിനെതിരെ തിരിയാനുള്ള കാരണം. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നന്ദുവിനെ സംഘം പിന്തുടര്‍ന്നു. ഇതിനിടയില്‍ ട്രെയിനിന് മുന്നില്‍ പെട്ട്  മരിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയായിരന്ന ബന്ധു സജു പറഞ്ഞു. പിന്നീട് രാത്രിയാണ് നന്ദുവിനെ ട്രെയിൻ മുട്ടിയ നിലയിൽ കാണുന്നത്. നന്ദുവിനെ ഓടിച്ചിടുന്നത് കണ്ടെന്ന് ദൃക്സാക്ഷി സജു പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും നന്ദുവിന്‍റെ അച്ഛൻ ബൈജു ആരോപിക്കുന്നു.

ട്രെയിനിടിക്കുന്നതിന് തൊട്ടു മുമ്പ് നന്ദു വീട്ടുകാരുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. നന്ദു മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണത്തില്‍ മര്‍ദ്ദനത്തെക്കുറിച്ച് നന്ദു പറയുന്നുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിയെന്നും അവർ വീട്ടിലും വന്ന് ആക്രമിക്കുമെന്നും നന്ദു ചേച്ചിയോട് പറയുന്നുണ്ട്. അതേസമയം, പൊലീസില്‍ പരാതി നല്‍കിയിട്ടും തങ്ങള്‍ക്കെതിരെ കള്ളക്കേസെടുക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് നന്ദുവിന്‍റെ അച്ഛന്‍ ബൈജു പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടരുന്നുണ്ടെന്നുമാണ് പുന്നപ്ര പൊലീസിന്റെ വിശദീകരണം.

Also Read: കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്, 4 പേര്‍ അറസ്റ്റില്‍

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം