കെട്ടിടം വെറുതെകിടക്കുന്നു; മെല്ലെപ്പോക്കിന് തെളിവായി ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

By Web TeamFirst Published Sep 8, 2021, 6:54 AM IST
Highlights

2012 ല്‍ തുടങ്ങിയ കെട്ടിടനിര്‍മാണം ഈ അടുത്താണ് പൂര്‍ത്തിയായത്. പക്ഷെ കെട്ടിടം കൊണ്ട് മാത്രം കാര്യമില്ല. പുനെ വൈറോളജി ഇന്‍സ്റ്റ്റ്റിയൂട്ടിന്റെ മാതൃകയില്‍ സുരക്ഷാ സംവിധാനങ്ങളോട് അന്താരാഷ്ട്ര നിലവാരമുള്ള  ലാബ് സജ്ജമാകണം.
 

ആലപ്പുഴ: സര്‍ക്കാര്‍ സംവിധാനങ്ങളുടെ മെല്ലെപ്പോക്കിന് തെളിവാണ് ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്.  നിപ ഉള്‍പ്പെടെ മഹാമാരികള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍  കോടികള്‍ ചെലവിട്ട് നിര്‍മിച്ച കെട്ടിടം വെറുതെ കിടക്കുകയാണ്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇടുങ്ങിയ ഹാളിലാണ് ഇപ്പോഴും ലാബ് പ്രവര്‍ത്തിക്കുന്നത്.

2012 ല്‍ തുടങ്ങിയ കെട്ടിടനിര്‍മാണം ഈ അടുത്താണ് പൂര്‍ത്തിയായത്. പക്ഷെ കെട്ടിടം കൊണ്ട് മാത്രം കാര്യമില്ല. പുനെ വൈറോളജി ഇന്‍സ്റ്റ്റ്റിയൂട്ടിന്റെ മാതൃകയില്‍ സുരക്ഷാ സംവിധാനങ്ങളോട് അന്താരാഷ്ട്ര നിലവാരമുള്ള  ലാബ് സജ്ജമാകണം.  അതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു, പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും, തുടങ്ങി വിശദീകരണങ്ങള്‍ പലതുണ്ട്. പക്ഷെ ഉടന്‍ തുറക്കുമെന്ന പ്രഖ്യാപനം കേട്ട് തുടങ്ങിയിട്ട് നാളേറെയായി.

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുകളില്‍, പരിമിതമായ സൗകര്യങ്ങളിലാണ് ഇപ്പോള്‍ വൈറോളജി ലാബ് പ്രവര്‍ത്തിക്കുന്നത്. ഈ കൊവിഡ് കാലത്തെ് തന്നെ എണ്ണമറ്റ പരിശോധനകളും മറ്റ് പഠനങ്ങളും നടത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. പുതിയ കെട്ടിടത്തില്‍ എന്‍ഐവി പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ രോഗനിര്‍ണയത്തിനും ഗവേഷണത്തിനുമടക്കം സംസ്ഥാനത്തിന് ഏറെ ഗുണകരമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!