വഖഫിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്: സാദിഖലി തങ്ങൾ

Published : Oct 18, 2026, 03:33 PM IST
sadiquali thangal

Synopsis

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. എന്നാൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് കാന്തപുരം വിഭാഗം സർക്കാരിനെതിരെ രംഗത്തെത്തി.

മലപ്പുറം: വഖഫിൽ എല്ലാ മുസ്ളിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് സാദിഖലി തങ്ങൾ. ഇല്ലാത്തവരെ ഹജ്ജ് കമ്മിറ്റിയിലൊക്കെ പരിഗണിക്കും. സമസ്തക്ക് പരിഗണന കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരും പരാതി നൽകിയിട്ടില്ല. പ്രതിഷേധമുള്ളവർക്ക് കോടതിയെ സമീപിക്കാം. മുസ്തഫൽ ഫൈസി ഇകെ വിഭാഗം പ്രതിനിധിയാണ്. വഖഫ് ബോർഡിൽ സമസ്തയ്ക്ക് രണ്ടു പ്രതിനിധികൾ ഉണ്ട്. വഖഫ് ബോർഡിൽ പരിഗണന കിട്ടാത്തവരെ ഹജ്ജ് കമ്മിറ്റി, മദ്രസ ബോർഡ് എന്നിവയിൽ പരിഗണിക്കും. ചർച്ചകൾ നടക്കുന്നുണ്ട്. മുൻ ചെയർമാൻ കെ എസ് ഹംസ കോടതിയെ സമീപിച്ച സംഭവം ചൂണ്ടിക്കാട്ടിയപ്പോൾ എതിർപ്പുള്ളവർക്ക് അതിനുള്ള അവകാശം ഉണ്ടല്ലോ എന്നും സാദിഖലി തങ്ങൾ പറഞ്ഞു.

വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രം സിറാജ് രംഗത്തെത്തിയിരുന്നു. സുന്നികളെ അങ്ങേയറ്റം അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് പുനഃസംഘടന ഉത്തരവെന്നാണ് എഡിറ്റോറിയലിലെ വിമർശനം. വഖഫ് ബോർഡിലും ഹജ് കമ്മിറ്റിയിലും അർഹമായ പ്രാതിനിധ്യം മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. പുതിയ ബോർഡ് പരിശോധിച്ചാൽ സർക്കാരിൻ്റെ കപട മുഖം വ്യക്തമാകും. ഒരു ശതമാനം പോലും വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യാൻ അർഹതയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിനും അംഗത്വം നൽകി. തീവ്ര താത്പര്യക്കാരുടെ കൈകളിൽ സ്വത്തുക്കൾ ഏൽപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നും എഡിറ്റോറിയലിൽ ചോദിക്കുന്നു. നിയമപരമായ വഴിയിലൂടെയും, ജനകീയ സമരത്തിലൂടെയും അനീതിക്കെതിരെ സുന്നികൾ പോരാടും. രാഷ്ട്രീയപ്പാർട്ടിയുടെ താല്പര്യം സംരക്ഷിക്കാനുള്ളതല്ല വഖഫ് ബോർഡ് എന്നും എഡിറ്റോറിയൽ പറയുന്നു.

വഖഫ് ബോർഡ് പുനസംഘടിപ്പിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യണം എന്ന മുൻ ചെയർമാൻ കെ എസ് ഹംസയുടെ ആവശ്യം ഹൈക്കോടതി ഇന്നലെ നിരസിച്ചിരുന്നു. വഖഫ് ബോർഡ് അംഗങ്ങളെ നിയോഗിക്കാനുള്ള അവകാശം സർക്കാരിനാണ്. അതുപോലെ പിരിച്ചുവിടാനും സർക്കാരിന് അവകാശം ഉണ്ടെന്നാണ്, ഹർജി പരിഗണിച്ച കോടതി വിലയിരുത്തിയത്. കേസ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണിക്കായി മാറ്റി. ഡിവിഷൻ ബഞ്ചിന്റെ വിധിക്ക് വിധേയമായിരിക്കും സർക്കാർ തീരുമാനമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബോർഡ് പുനസംഘടിപ്പിക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടില്ലെന്നായിരുന്നു ഹംസയുടെ വാദം. ബോർഡിലെ ഒഴിവു നികത്താനും പ്രതിനിധ്യം ഉറപ്പാക്കാനുമായിരുന്നു കോടതി നിർദ്ദേശം. എന്നാൽ ഇതിന്റെ മറവിൽ, വഖഫ് ബോർഡ് തന്നെ പുനസംഘടിപ്പിച്ചു എന്ന് ഹംസ വാദിച്ചു. എന്നാൽ കഴിഞ്ഞ സർക്കാർ നിയോഗിച്ച വെഖഫ് ബോർഡിൽ ബോറ വിഭാഗത്തിന് പ്രാതിനിധ്യം ഇല്ല എന്നും അവരെ ഉൾപ്പെടെ പരിഗണിച്ചാണ് പുതിയ ബോർഡ്‌ എന്നും സർക്കാർ കോടതിയെ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്എഫ്ഐ വയനാട് ജില്ലാക്കമ്മിറ്റിയിൽ കയ്യാങ്കളി; ജോയിന്റ് സെക്രട്ടറിയെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി
'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, മകനെ ഓർത്ത് ആശങ്കയുണ്ട്'; പ്രതികരണവുമായി സുഹൈലിൻ്റെ അമ്മ നൂഹ സജീവ്