മകരവിളക്ക്; 5000 പൊലീസുകാരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചു, സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായെന്ന് ഡിജിപി

Published : Jan 12, 2025, 04:45 AM IST
മകരവിളക്ക്; 5000 പൊലീസുകാരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചു, സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായെന്ന് ഡിജിപി

Synopsis

മകരജ്യോതി ദർശനത്തിന് ഭക്തർ കയറുന്ന ഉയർന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി പറഞ്ഞു. 

പത്തനംതിട്ട: മകരവിളക്കിന് വേണ്ട മുഴുവൻ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. മകരവിളക്ക് ഡ്യൂട്ടിക്കായി 5000 പൊലീസുകാരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചു. മകരജ്യോതി ദർശനത്തിന് ഭക്തർ കയറുന്ന ഉയർന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. മണ്ഡല മകരവിളക്ക് സീസണിൽ നല്ല ആസൂത്രണത്തോടെയാണ് പൊലീസ് ചുമതല നിർവഹിച്ചതെന്നും ശബരിമല സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

അതേസമയം, തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്നും പുറപ്പെടും. വലിയകോയിക്കൽ ക്ഷേത്രത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി വരെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനമുണ്ടാകും. തുടർന്ന് പ്രത്യേക പൂജകൾക്ക് ശേഷമാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടുക. ഘോഷയാത്ര ജനുവരി 14ന് ഉച്ചയ്ക്ക് ചെറിയാനവട്ടത്ത് എത്തും. തുടർന്ന് നീലിമല താണ്ടി വൈകീട്ട് അഞ്ച് മണിയ്ക്ക് ശരംകുത്തിയിൽ എത്തിച്ചേരും. ശരംകുത്തിയിൽ വെച്ച് ഘോഷയാത്രയെ ദേവസ്വം പ്രതിനിധികൾ ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

READ MORE: 15 വർഷം നീണ്ട ശ്രമം, പ്രായം മറന്ന് ഏലിക്കുട്ടി; പോക്കുവരവ് രേഖ മന്ത്രിയിൽ നിന്ന് നേരിട്ട് കൈപ്പറ്റി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി