പള്ളി നിർമ്മാണത്തിൽ ക്രമക്കേടെന്ന് ആരോപണം; ചേരി തിരിഞ്ഞ് തർക്കം, വാക്കേറ്റം ഒടുവിൽ കയ്യാങ്കളി! പൊലീസെത്തി

Published : Jul 24, 2023, 03:28 PM IST
പള്ളി നിർമ്മാണത്തിൽ ക്രമക്കേടെന്ന് ആരോപണം; ചേരി തിരിഞ്ഞ് തർക്കം, വാക്കേറ്റം ഒടുവിൽ കയ്യാങ്കളി! പൊലീസെത്തി

Synopsis

നിലവിലുള്ള ഭരണ സമിതി ക്രമക്കേട് കാട്ടിയെന്ന ആരോപണം മറുവിഭാ​ഗം ഉന്നയിച്ച് വരികയായിരുന്നു. 

ആലപ്പുഴ: ചെങ്ങന്നൂർ തോനയ്ക്കാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. പള്ളി പുതുക്കി പണിതതിൽ ക്രമേക്കേട് എന്നാരോപിച്ചാണ് രണ്ട് വിഭാ​ഗക്കാർ തമ്മിൽതല്ലിയത്. സംഘർഷം രൂക്ഷമായതോടെ ചെങ്ങന്നൂർ പൊലീസ് ഇടപെട്ടു. ഇന്നലെ വൈകിട്ടാണ് ചെങ്ങന്നൂർ തോനക്കാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം ഉണ്ടായത്. പള്ളി അടുത്തിടെ പുതുക്കി പണിതിരുന്നു. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കുറെനാളുകളായി തർക്കം നിലവിലുണ്ട്. നിലവിലുള്ള ഭരണ സമിതി ക്രമക്കേട് കാട്ടിയെന്ന ആരോപണം മറുവിഭാ​ഗം ഉന്നയിച്ച് വരികയായിരുന്നു. 

ഇതിനിടെയാണ് ഇന്നലെ വൈകിട്ട് പള്ളിയിൽ പൊതുയോ​ഗം ചേർന്നത്. ഈ യോ​ഗത്തിൽവെച്ച് നിർമ്മാണവുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഈ കണക്കിനെ ഒരു വിഭാ​ഗം എതിർത്തു. ഇതിനെ തുടർന്ന് തർക്കവും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. അരമണിക്കൂറോളം സംഘർഷം നീണ്ടുനിന്നു. പള്ളി ഹാളിൽ നിന്ന് പുറത്തേക്കും സംഘർഷം നീണ്ടു. പള്ളിയിലുണ്ടായിരുന്നവർ തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. പൊലീസ് ഇടപെട്ടാണ് രം​ഗം ശാന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി ഇരു വിഭാഗത്തെയും വിളിപ്പിച്ചിട്ടുണ്ടെന്ന് ചെങ്ങന്നൂർ പൊലീസ് വ്യക്തമാക്കി. 

ചെങ്ങന്നൂരിൽ പള്ളി പുതുക്കി പണിതതിനെ ചൊല്ലി തമ്മിൽ തല്ല്

വധശിക്ഷയില്‍ നിന്ന് മലയാളിയെ രക്ഷപ്പെടുത്തി; ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ വേദനിച്ച് പ്രവാസലോകം

 

PREV
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'