ജയരാജ വിവാദം അന്വേഷിക്കാൻ പാർട്ടി സമിതി; ഇ പി ജയരാജനും പി ജയരാജനും എതിരായ ആരോപണങ്ങൾ അന്വേഷിക്കും

Published : Feb 10, 2023, 05:59 PM ISTUpdated : Feb 11, 2023, 03:41 PM IST
ജയരാജ വിവാദം അന്വേഷിക്കാൻ പാർട്ടി സമിതി; ഇ പി ജയരാജനും പി ജയരാജനും എതിരായ ആരോപണങ്ങൾ അന്വേഷിക്കും

Synopsis

സംസ്ഥാന സമിതിയിൽ ഇ പി ജയരാജനും പി ജയരാജനും ഏറ്റുമുട്ടി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജൻ ആരോപിച്ചു. വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് ഇ പി ജയരാജനും ആരോപണം ഉയര്‍ത്തി.

തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തിൽ ഇ പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ഇ പി ജയരാജന്‍റെ പരാതിയിലാണ് പി ജയരാജനെതിരായ അന്വേഷണം. സംസ്ഥാന സമിതിയിൽ ഇരു നേതാക്കളും ഏറ്റുമുട്ടി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജൻ ആരോപിച്ചു. വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് ഇ പി ജയരാജനും ആരോപണം ഉയര്‍ത്തി.

കണ്ണൂരിലെ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി ഇ പി ജയരാജൻ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു പി ജയരാജന്‍റെ അരോപണം. എന്നാല്‍, പി ജയരാജന്‍ ഉന്നയിച്ച അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപി ജയരാജന്‍ നിഷേധിച്ചിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും, എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി വിശദീകരിച്ചിരുന്നു. 

Also Read: റിസോര്‍ട്ട് വിവാദം: 'ഗൂഢാലോചന നടന്നു, തന്‍റെ രാഷ്ട്രീയ, വ്യക്തിജീവിതം ഇല്ലാതാക്കാന്‍ ശ്രമം' : ഇ പി

പിന്നീട് പി ജയരാജന്‍ വിഷയത്തില്‍ നിന്ന് പിന്നോട്ട് പോയി. രേഖാമൂലം പരാതി തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടും പി ജയരാജന്‍ പരാതി എഴുതി കൊടുത്തിട്ടില്ല.ആരോപണത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രിയടക്കം നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് പി ജയരാജന്‍ മൗനം പാലിക്കുന്നുവെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്