പാലക്കാട് കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന ആരോപണം: എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത, പ്രതികരിക്കാനില്ലെന്ന് പ്രശോഭ്

Published : Mar 27, 2026, 04:43 PM ISTUpdated : Mar 27, 2026, 06:12 PM IST
palakkad woman

Synopsis

നിരന്തരം ഭീഷണിയും ഉണ്ടായി. ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് താൻ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകിയതെന്നും യുവതി പറഞ്ഞു. അതേ സമയം പ്രതികരിക്കാനില്ലെന്നാണ് ആരോപണ വിധേയനായ കൗൺസിലർ പ്രശോഭിന്റെ പ്രതികരണം.

പാലക്കാട്: പാലക്കാട്ടെ കോൺ​ഗ്രസ് നേതാവ് പ്രശോഭിനെതിരെയുള്ള പീഡന പരാതിയിൽ എല്ലാ തെളിവുകളും ഉണ്ടെന്ന് അതിജീവിത. പീഡന ദൃശ്യങ്ങൾ ഉൾപ്പെടെ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഗർഭിണിയായപ്പോൾ ഗുളികകൾ വാങ്ങി നൽകിയെന്നും അബോർഷൻ ചെയ്യാൻ നിർബന്ധിച്ചുവെന്നും അതിജീവിത വെളിപ്പെടുത്തി. നിരന്തരം ഭീഷണിയും ഉണ്ടായി. ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് താൻ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകിയതെന്നും യുവതി പറഞ്ഞു. അതേ സമയം പ്രതികരിക്കാനില്ലെന്നാണ് ആരോപണ വിധേയനായ കൗൺസിലർ പ്രശോഭിന്റെ പ്രതികരണം.

പാലക്കാട് നഗരസഭയിലെ 24ാം വാർഡ് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് എതിരെയാണ് ദളിത് യുവതി പീഡന പരാതി ഉന്നയിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്ന് മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഗർഭഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി. 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾക്ക് പിന്നാലെയാണ്, പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലറും മാങ്കൂട്ടത്തിലിൻ്റെ അടുത്ത അനുയായിയുമായ പ്രശോഭ് സി വത്സനെതിരെ സമാന പരാതി ഉയർന്നിരിക്കുന്നത് . ജോലിയുടെ അഭിമുഖത്തിന് എന്ന് പറഞ്ഞു കബളിപ്പിച്ച് കാറിൽ കയറ്റി, പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയിലുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒല്ലൂര്‍ പിടിക്കുന്നവര്‍ കേരളം ഭരിക്കുമെന്നാണ്! നിലനിർത്തുമെന്ന് കെ. രാജൻ, തിരിച്ച് പിടിക്കുമെന്ന് യുഡിഎഫ്
ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കും; അപേക്ഷ നൽകേണ്ട അവസാന തിയതി നാളെ