
തിരുവനന്തപുരം : ക്രമക്കേടാരോപണം ഉയർന്ന സാഹചര്യത്തിൽ പി എസ് സിയുടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം നടത്താൻ തീരുമാനം. ഒരു പരീക്ഷയുടെ കൂടി വിവരങ്ങൾ ക്രൈംബ്രാഞ്ച് എസ് ഐ ടി സംഘം പി എസ് സിയോട് തേടി. പിന്നോക്കവികസന കോർപ്പറേഷൻ പ്രോജക്ട് അസിസ്റ്റ് നിയമത്തിന്റെ വിവരങ്ങളാണ് തേടിയത്. ഈ നിയമനത്തിൽ പരാതികൾ വ്യാപകമായി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പിഎസ്‍സി ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് ഇന്ന് പരിശോധന തുടരും.
നേരത്തെ ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ക്രമക്കേടാരോപണം ഉയർന്നത്. ആസൂത്രണ ബോർഡിലെ 'ചീഫ് (ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ)' തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ ഒൻപത് ലക്ഷത്തോളം രൂപ വാർഷിക ശമ്പളം വരുന്ന തസ്തികയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥിയുടെ പരീക്ഷയിലെ പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്തിയിരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam