'സ്വതന്ത്രൻ അല്ല, യുഡിഎഫ് സ്വതന്ത്രൻ', അമ്പലപ്പുഴയിലെ പോരാട്ടത്തിൽ പല രഹസ്യങ്ങളും പുറത്ത് വരും

Published : Mar 17, 2026, 02:42 PM IST
g sudhakaran

Synopsis

ജി സുധാകരൻ സ്വതന്ത്രൻ അല്ലെന്നും യുഡിഎഫ് സ്വതന്ത്രനാണെന്നും അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി അനിരുദ്ധൻ

പാലക്കാട്: ജി സുധാകരൻ സ്വതന്ത്രൻ അല്ലെന്നും യുഡിഎഫ് സ്വതന്ത്രനാണെന്നും അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി അരുണ്‍ അനിരുദ്ധൻ. സുധാകരൻ പിണറായി സർക്കാരിനെതിരെ ഒന്നും പറയില്ലെന്ന് പറയുന്നു, ആർക്കെതിരെയാണ് സുധാകരൻ മത്സരിക്കുന്നത്? ജി സുധാകരനും എച്ച് സലാമും നേർക്കുനേർ മത്സരിക്കുമ്പോൾ പല രഹസ്യങ്ങളും പുറത്ത് വരും. അമ്പലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് ഗുണകരമാകും. അമ്പലപ്പുഴയിൽ മത്സരം ഇന്ത്യ മുന്നണിയും എൻഡിഎയും തമ്മിലാണ്. വിജയ പ്രതീക്ഷയുണ്ടെന്നും അരുൺ അനിരുദ്ധൻ പ്രതികരിച്ചു.

ഇത് പാർട്ടി ചിഹ്നത്തിൽ അല്ലാതെ ജി സുധാകരൻ നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ്‌ പിന്തുണയ്ക്കുമെന്ന് ധാരണയായതോടെ മത്സരം സിപിഎമ്മും ജി സുധാകരനും തമ്മിലായി. സിപിഎം തെരഞ്ഞെടുപ്പ് ഗോദയിൽ നേരിടേണ്ടത് അടവ് പഠിപ്പിച്ച ആശാനെ തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ രംഗത്ത് സജീമാണ് ജി സുധാകരൻ. കണച്ചികുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനെ കണ്ടു. പിന്നാലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരേയും കണ്ട് പിന്തുണ തേടിയിട്ടുണ്ട്. അതേസമയം, ജി സുധാകരനെ പിന്തുണയ്ക്കുന്ന കോൺഗ്രസ്‌ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് അമ്പലപ്പുഴയിലെ പ്രവർത്തകർ. ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് കോൺ​ഗ്രസ് പാർട്ടി വിട്ടു. 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് ഉപേക്ഷിക്കുന്നുവെന്നും പാർട്ടിയോട് വിട പറയുന്നതെന്നും എം ജെ ജോബ് പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ
വെള്ളമില്ല, പാടങ്ങൾ കരിഞ്ഞു തുടങ്ങി, വലഞ്ഞ് കർഷകർ; ഇറിഗേഷന്‍, ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനവും അവതാളത്തിൽ