പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആംബുലൻസ് ഡ്രൈവർ വിഷ്ണു അറസ്റ്റിൽ

By Web TeamFirst Published Oct 1, 2021, 3:50 PM IST
Highlights

വിഷം കഴിച്ച് നാല് ദിവസത്തിന് ശേഷമാണ് പെൺകുട്ടി മരിച്ചത്. വിഷം കഴിച്ച ശേഷം പെൺകുട്ടി കാര്യം അംബുലന്‍സ് ഡ്രൈവറായ വിഷ്ണുവിനെ വാട്ട്സ്ആപ്പ് വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല. 

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ (Sucide) കേസിൽ ആംബുലൻസ് ഡ്രൈവർ (ambbulance driver) അറസ്റ്റിൽ. കിളിമാനൂർ സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ അല്‍ഫിയയുടെ മരണത്തിലാണ് വിഷ്ണു അറസ്റ്റിലായത്. വിഷ്ണുവും - അൽഫിയയും പ്രണയത്തിലായിരുന്നുവെന്നും ജിഷ്ണു പിൻമാറിയതാണ് ആത്മഹത്യക്കു കാരണമെന്നും പൊലീസ് പറയുന്നു. വിഷം കഴിച്ച കാര്യം പെൺകുട്ടി ജിഷ്ണുവിന് വാട്സ് ആപ്പ് സന്ദശം അയച്ചിരുന്നു

വിഷം കഴിച്ച് നാല് ദിവസത്തിന് ശേഷമാണ് പെൺകുട്ടി മരിച്ചത്. വിഷം കഴിച്ച ശേഷം പെൺകുട്ടി കാര്യം അംബുലന്‍സ് ഡ്രൈവറായ വിഷ്ണുവിനെ വാട്ട്സ്ആപ്പ് വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല. 

കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ ഷാജഹാന്‍-സബീന ദമ്പതികളുടെ മകളാണ് ആൽഫിയ. വിഷം കഴിച്ചുവെന്ന കാര്യം അറിയിച്ചിട്ടും ഇയാള്‍ അത് പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചില്ല. വിഷം കഴിച്ച ശേഷമുള്ള നാല് ദിവസത്തിനിടെ പെണ്‍കുട്ടി സ്കൂളില്‍ പരീക്ഷയെഴുതാനും പോയിരുന്നു. 

ബുധനാഴ്ച അവശനിലയിലായ അല്‍ഫിയയെ വലിയകുന്ന് ഗവണ്‍മെന്‍റ് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. പിന്നീടാണ് അല്‍ഫിയയുടെ മൊബൈല്‍ പരിശോധിച്ചത്. അപ്പോഴാണ് മകള്‍ വിഷം കഴിച്ച വിവരം പുറത്തറിയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അല്‍ഫിയ മരിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

click me!