സെപ്റ്റിക് ടാങ്ക് കവിഞ്ഞൊഴുകുന്നു, ഭിത്തിയിൽ വിള്ളൽ, സുരക്ഷയിൽ ആശങ്ക; മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് വാസയോ​ഗ്യമല്ലെന്ന് അമിക്കസ് ക്യൂറി

Published : Oct 16, 2026, 03:40 PM ISTUpdated : Oct 16, 2026, 03:57 PM IST
Mundamveli flat

Synopsis

വൈദ്യുതി സംവിധാനങ്ങളിൽ തുരുമ്പുണ്ട്. സെപ്റ്റിക് ടാങ്ക് കവിഞ്ഞൊഴുകുന്ന അവസ്ഥയിലാണ്. ഹൈടെൻഷൻ വൈദ്യുത ലൈൻ മൂലം കെട്ടിടത്തിനു സുരക്ഷാ ആശങ്കയുണ്ടെന്നും അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകളിലുണ്ട്.

കൊച്ചി: എറണാകുളം മുണ്ടംവേലിയിലെ പി ആൻ‍് റ്റി ലൈഫ് മിഷൻ ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. ഫ്ലാറ്റ് വാസികളെ അടിയന്തരമായി മാറ്റിപാർപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. അപ്പാർട്ട്മെന്‍റുകളിൽ ചോർച്ച, ഭിത്തികളിൽ വിള്ളൽ, വൈദ്യുതി സംവിധാനങ്ങളിലെ തുരുമ്പ്, കവിഞ്ഞൊഴുകുന്ന സെപ്റ്റിക് ടാങ്ക്, ഹൈടെൻഷൻ വൈദ്യുതി ലൈൻ മൂലം കെട്ടിടത്തിനുള്ള സുരക്ഷാ ഭീഷണി എന്നിങ്ങനെ ഫ്ലാറ്റിലെ അപാകതകൾ അക്കമിട്ട് നിരത്തിയാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. താമസക്കാരെ എത്രയും പെട്ടെന്ന് മാന്യവും സുരക്ഷിതവുമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കണമെന്നാണ് റിപ്പോർട്ടിന്‍റെ ചുരുക്കം. മുണ്ടംവേലി ഫ്ലാറ്റ് വാസികളെ മാറ്റി പാർപ്പിക്കണമെന്ന് നേരത്തെ ജില്ലാ കളക്ടർ ശുപാർശ നൽകിയിരുന്നു. സ്ഥലം കണ്ടെത്താൻ തദ്ദേശവകുപ്പ് സെക്രട്ടറിക്ക് സർക്കാർ നിർദേശം നൽകുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹൂത്തി-സൗദി സംഘർഷത്തിൽ സുരക്ഷാ ആശങ്ക ശക്തം, റിയാദിൽ നടക്കേണ്ട ഗൾഫ്-യൂറോപ്പ് ഉച്ചകോടി മാറ്റി; ഹൂത്തി ആക്രമണ കണക്കുകൾ പുറത്തുവിട്ട് സൗദി
പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാന്‍ വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ