കൊവിഡ് ഭീതി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

By Web TeamFirst Published Nov 7, 2020, 9:15 AM IST
Highlights

ബംഗാളിൽ ലോക് സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം അടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലുമാവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. 

ദില്ലി: കൊവിഡ് ഭീതി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം നടപ്പിലാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണെന്നും എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തെ ബംഗാൾ പര്യടനത്തിനിടെയാണ് അമിത് ഷായുടെ പ്രതികരണം. 

ബംഗാളിൽ ലോക് സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം അടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലുമാവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കടന്നാക്രമിച്ച അമിത് ഷാ ബിജെപി അധികാരത്തിലെത്തിയാല്‍ അഞ്ചുകൊല്ലം കൊണ്ട് സംസ്ഥാനത്തെ സുവര്‍ണ ബംഗാളാക്കി മാറ്റുമെന്നും അവകാശപ്പെട്ടു. ആറുമാസത്തിനുള്ളില്‍ ബംഗാളില്‍ നിയമസഭാ  തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ സന്ദര്‍ശനം. 

click me!