ജലാശയവുമായി ബന്ധമില്ലാത്തവ‍ർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം; ഐ.സി.എം.ആർ പഠനം കടലാസിൽ; ഗുരുതര അനാസ്ഥ

Published : Sep 30, 2024, 06:37 AM IST
ജലാശയവുമായി ബന്ധമില്ലാത്തവ‍ർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം; ഐ.സി.എം.ആർ പഠനം കടലാസിൽ; ഗുരുതര അനാസ്ഥ

Synopsis

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച യുവതികൾക്ക് ജലാശയങ്ങളായുമായി ബന്ധം ഒന്നുമില്ല. പുഴയിലോ തോട്ടിലോ കുളിച്ചിട്ടില്ല

തിരുവനന്തപുരം: ജലാശയവുമായി ബന്ധമില്ലാതിരുന്നവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടും കേരളത്തിൽ പ്രഖ്യാപിച്ച ഐസിഎംആർ പഠനം കടലാസിലൊതുങ്ങി. ഐസിഎംആർ പ്രതിനിധി കേരളത്തിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ യാതൊന്നും സംഭവിച്ചിട്ടില്ല. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിൻ്റെ കാര്യത്തിലാണ് ഗുരുതരമായ അനാസ്ഥ.

അമീബിക്ക് മസ്തിഷ്ക ജ്വര കേസുകൾ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് കൂട്ടത്തോടെ അമീബിക്ക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കേരളത്തിൽ ഐസിഎംആർ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്. ഐസിഎംആർ പ്രതിനിധിയും ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റിൽ ഉദ്യോഗസ്ഥരും മറ്റ് ചില സ്ഥാപനങ്ങളിലെ വിദഗ്ദ്ധരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതല്ലാതെ പഠനം നടന്നില്ല. രോഗം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയാൻ ഇനിയും സാധിച്ചിട്ടില്ല. ഇതിന് ഫീൽഡ് വിസിറ്റ് അടക്കം കാര്യക്ഷമമായ പഠനം നടക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിന് ആവശ്യം ഉണ്ട്. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച യുവതികൾക്ക് ജലാശയങ്ങളായുമായി ബന്ധം ഒന്നുമില്ല. പുഴയിലോ തോട്ടിലോ കുളിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റതിന്റെയോ , തലയിലോ മൂക്കിലോ ശസ്ത്രക്രിയ നടത്തിയതിന്റെയോ മെഡിക്കൽ ഹിസ്റ്ററിയുമില്ല. സാധാരണ ഗതിയിൽ രോഗം പിടിപെടാൻ സാഹചര്യമില്ലാത്തവർക്കാണ് രോഗബാധയേറ്റത്. രോഗം പടർന്നത് എങ്ങിനെയെന്നതിൽ അവ്യക്തത തുടരുകയാണ്. പനിക്കൊപ്പം അപസ്മാരം പോലെയുള്ള ലക്ഷണങ്ങൾ കാണിച്ചാൽ അമീബിക് മസ്തിഷ്ക ജ്വരം കൂടി നിർബന്ധമായും പരിശോധിക്കണം എന്ന് ജില്ലാതലങ്ങളിൽ ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടിയുണ്ട്. മിക്ക രോഗികളെയും  രക്ഷിക്കാനായതാണ് ആരോഗ്യവകുപ്പ് നേട്ടമായി ഉയർത്തിക്കാട്ടുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ