പെര്‍മിറ്റില്ലാതെ ഓടിയ എഎംവിഐയുടെ സഹോദരന്‍റെ ബസ് കസ്റ്റഡിയിൽ; നടപടിയെടുത്തത് ആര്‍ടിഒ എന്‍ഫോഴ്സ്മെന്‍റ്

Published : May 15, 2025, 11:50 AM IST
പെര്‍മിറ്റില്ലാതെ ഓടിയ എഎംവിഐയുടെ സഹോദരന്‍റെ ബസ് കസ്റ്റഡിയിൽ; നടപടിയെടുത്തത് ആര്‍ടിഒ എന്‍ഫോഴ്സ്മെന്‍റ്

Synopsis

അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിൽ ഇന്‍സ്പെക്ടര്‍ സിജെ ഷോണിന്‍റെ സഹോദരൻ സിജെ റിജോയുടെ ബസാണ് പിടികൂടിയത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ബസ് പിടികൂടിയത്

തൃശൂര്‍: തൃശൂരിൽ പെർമിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്‍റെ ബസ് കസ്റ്റഡിയിലെടുത്തു. ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് വിഭാഗമാണ് ബസ് കസ്റ്റഡിയിലെടുത്തത്. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിൽ ഇന്‍സ്പെക്ടര്‍ സിജെ ഷോണിന്‍റെ സഹോദരൻ സിജെ റിജോയുടെ ബസാണ് പിടികൂടിയത്. 

തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് പിടികൂടിയത്. 20 യാത്രക്കാരെ കെഎസ്ആര്‍ടിസി ബസിൽ കയറ്റി വിട്ടു. കഴിഞ്ഞ വര്‍ഷം സെപ്തംബർ മുതൽ ബസിന് പെർമിറ്റില്ലെന്ന് കണ്ടെത്തി. പെര്‍മിറ്റില്ലാതെയാണ് ബസ് ഇതുവരെ സര്‍വീസ് നടത്തിയിരുന്നത്.

തൃശൂർ ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് എം.വി.ഐ പി.വി. ബിജു, എ.എം.വി.ഐ കെ.വിപിൻ എന്നിവരാണ് ബസ് പിടികൂടിയത്. ഇന്ന് രാവിലെ 5.45നാണ് ബസ് യാത്ര ആരംഭിച്ചത്. ഇതിനിടെ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് ബസ് തടഞ്ഞ് പരിശോധിച്ചത്.


 

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും