ഉറപ്പുകളിൽ വ്യക്തത വരുത്തും, ദയാബായിയുടെ നേതൃത്വത്തിലുളള എൻഡോസൾഫാൻ സമരം ഒത്തുതീ‍ർപ്പാക്കാൻ സ‍‍‍ര്‍ക്കാര്‍

Published : Oct 19, 2022, 12:40 PM ISTUpdated : Oct 19, 2022, 12:42 PM IST
 ഉറപ്പുകളിൽ വ്യക്തത വരുത്തും, ദയാബായിയുടെ നേതൃത്വത്തിലുളള എൻഡോസൾഫാൻ സമരം ഒത്തുതീ‍ർപ്പാക്കാൻ സ‍‍‍ര്‍ക്കാര്‍

Synopsis

ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയാണ്

 

തിരുവനന്തപുരം : ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന്റെ അനുനയ നീക്കം. സമരസമിതി നേതാക്കളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിച്ചു. നേരത്തെ രേഖാമൂലം നൽകിയ ഉറപ്പുകളിൽ വ്യക്തത ഇല്ലെന്ന് സമരസമിതി ആരോപിച്ചിരുന്നു . ഇതിൽ  മാറ്റം വരുത്തി സമരം ഒത്തുതീർപ്പാക്കാനാണ് സർക്കാർ നീക്കം.എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസം ആവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തിലാണ് 18ദിവസം ആയി സമരം തുടരുന്നത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയാണ്

എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ദയാബായി ഉന്നയിക്കുന്ന ആവശ്യങ്ങൾ വേഗം തീർപ്പാക്കണെന്നാവശ്യം പൊതുസമൂഹത്തിൽ നിന്നും ഉയർന്നിരുന്നു.  തീരുമാനങ്ങൾ വൈകരുത്. സർക്കാർ മാനുഷിക പരിഗണന നൽകണം എന്നും ആവശ്യം ഉയർന്നു. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി. ശാന്തിഗിരി ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ ആശുപത്രിയിൽ സമരം തുടരുന്ന ദയാബായിയെ സന്ദർശിച്ചു

എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് മികച്ച ചികിൽസ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ഇന്ന് മുതൽ സമരം ശക്തമാക്കി.സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. നാളെ ഞാനും ദയാബായിയോടൊപ്പം എന്ന പേരിൽ ഐക്യദാർഢ്യ ഉപവാസം. ശനിയാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എൻഡോ സൾഫാൻ ഇരകളെ പങ്കെടുപ്പിച്ച് ബഹുജന മാർച്ചും സംഘടിപ്പിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സം​ഗക്കേസ്: അതിജീവിതയോട് നീതികേടുണ്ടായി, കേസിൽ ഒരുപാട് തെറ്റുപറ്റിയെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'