
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാ തോമസിനെതിരെ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി. മതത്തെ കൂട്ടുപിടിച്ച് ഉമ തോമസ് വോട്ട് നേടിയെന്നാരോപിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ദിലീപാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഉമ തോമസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നോമിനേഷനൊപ്പം നൽകിയില്ലന്നും ഹര്‍ജിയില്‍ പറയുന്നു. തൃക്കാക്കരയിൽ ഉമ തോമസിലൂടെ മിന്നും വിജയമായിരുന്നു യുഡിഎഫ് നേടിയത്.
എന്നാല്‍ തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ടത് താനാണെന്നായിരുന്നു ഉമ തോമസ് എം എൽ എ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. മുഖ്യമന്ത്രി പോലും വ്യക്തിഹത്യയിലൂടെ വേദനിപ്പിച്ചു. ഉപതെരെഞ്ഞെടുപ്പ് സൗഭാഗ്യമെന്ന് പറഞ്ഞത് ഏറെ വേദനയുണ്ടാക്കി. ജോ ജോസഫിന് നേരെയുണ്ടായ വ്യക്തിഹത്യയില്‍ നിയമനടപടിയിലൂടെ കുറ്റക്കാരെ ശിക്ഷിക്കണം. ഉപതെരെഞ്ഞെടുപ്പിൽ മന്ത്രിമാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചാൽ തന്നെ തൃക്കാക്കരയിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ഉമ തോമസ് കൊച്ചിയില്‍ പറഞ്ഞിരുന്നു.
തൃക്കാക്കരയിൽ ഉമാ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിന്‍റെ വർധനവുണ്ടായി. ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.
'ഉപതെരെഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ടത് താനാണ്'; ഉമ തോമസ് എം എൽ എ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ കടുത്ത വ്യക്തിഹത്യ നേരിട്ടുവെന്ന് ഉമതോമസ് വ്യക്തമാക്കി. ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ടത് താനാണ്. മുഖ്യമന്ത്രി പോലും വേദനിപ്പിച്ചു. ഉപതെരെഞ്ഞെടുപ്പ് സൗഭാഗ്യമെന്ന് പറഞ്ഞത് ഏറെ വേദനയുണ്ടാക്കി. ജോ ജോസഫിനു നേരെയുണ്ടായ വ്യക്തിഹത്യയെ അപലപിക്കുന്നു. ശക്തമായ നിയമ നടപടിയിലൂടെ കുറ്റക്കാരെ ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.