പോടാ എന്ന് വിളിച്ചതിന് മൂന്ന് വയസുകാരനെ തല്ലി; അംഗനവാടി ആയക്കെതിരെ പരാതി

Published : Mar 17, 2022, 02:30 PM IST
പോടാ എന്ന് വിളിച്ചതിന് മൂന്ന് വയസുകാരനെ തല്ലി; അംഗനവാടി ആയക്കെതിരെ പരാതി

Synopsis

കുട്ടിയുടെ വികൃതി കൂടിയപ്പോൾ വടി ഉപയോഗിച്ച് വിരലിലാണ് അടിച്ചതെന്നും കെട്ടിയിട്ടില്ലെന്നും അംഗനവാടിയിലെ ആയ ബേബി പറഞ്ഞു. അംഗനവാടി ടീച്ചർ ഒരു മീറ്റിങ്ങിനായി പോയതിനാൽ ഇന്നലെ ആയ മാത്രമായിരുന്നു അംഗനവാടിയിൽ ഉണ്ടായിരുന്നത്

കണ്ണൂ‌ർ: കണ്ണൂ‍ർ കിഴുന്നപാറയിൽ മൂന്നര വയസ്സുകാരനെ അംഗനവാടിയിലെ ആയ കെട്ടിയിട്ട് മർദ്ദിച്ചു. 'പോടാ' എന്ന് വിളിച്ചതിനാണ് മുഹമ്മദ് ബിലാലിന് മർദ്ദനമേറ്റതെന്നും മുൻപും സമാന അനുഭവം ഉണ്ടായതായും അച്ഛൻ പറഞ്ഞു. വടികൊണ്ട് തല്ലിയെന്ന് സമ്മതിച്ച ആയ കുഞ്ഞിനെ കെട്ടിയിട്ടിരുന്നില്ല എന്നാണ് പറയുന്നത്

അംഗനവാടിയിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് വയസുകാരൻ്റെ കൈയ്യിൽ പാടുകൾ ഉണ്ടായിരുന്നു. ഉമ്മ ചോദിച്ചപ്പോഴാണ് വികൃതി കാട്ടിയതിന് ആയ അടിച്ചെന്ന് ബിലാൽ പറഞ്ഞത്.  അതേ അംഗനവാടിയിൽ പഠിക്കുന്ന മറ്റൊരു കുട്ടിയെയും വിളിച്ച് കാര്യം അന്വേഷിച്ചു. ബിലാലിനെ ആയ അടിച്ചെന്ന് ആ കുട്ടിയും പറഞ്ഞു. പിന്നാലെയാണ് കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയത്. കുട്ടി പോടാ എന്ന് വിളിച്ചതിനെ തുടർന്ന് കുട്ടിയുടെ ചുണ്ടിൽ പച്ചമുളക് തേയ്ക്കാനുള്ള ശ്രമവും ഇവർ നടത്തിയെന്നും അച്ഛൻ പറഞ്ഞു. 

എന്നാൽ കുട്ടിയുടെ വികൃതി കൂടിയപ്പോൾ വടി ഉപയോഗിച്ച് വിരലിലാണ് അടിച്ചതെന്നും കെട്ടിയിട്ടില്ലെന്നും അംഗനവാടിയിലെ ആയ ബേബി പറഞ്ഞു. അംഗനവാടി ടീച്ചർ ഒരു മീറ്റിങ്ങിനായി പോയതിനാൽ ഇന്നലെ ആയ മാത്രമായിരുന്നു അംഗനവാടിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ചൈൽഡ് ഡെവലപ്മെന്‍റ് പ്രൊജക്ട് ഓഫീസർ അംഗനവാടിയിലെത്തി പരിശോധന നടത്തി.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം