
തൃശ്ശൂര്‍:അനിൽ അക്കര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി, മുകേഷിന്‍റെ ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗ്ഗീസിനെ ഒഴിവാക്കണം എന്നാണ് ആവശ്യം . സിപിഎം തിരുശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകൾ ആണെന്നും മുൻപ് പഞ്ചായത്ത് ടെരെഞ്ഞെടുപ്പിൽ സിപിഎം നായി മത്സരിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡുമായ ബന്ധപ്പെട്ട് ആരോപണ വിധേയ ആണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എന്നും അനില്‍ അക്കര വ്യക്തമാക്കി.
കത്തിന്‍റെ പൂര്‍ണരൂപം..
'നടിയെ ആക്രമിച്ച കേസിൽ ഏറ്റവും പ്രധാനപെട്ട തെളിവായ മെമ്മറി കാർഡ് അടക്കം നഷ്ടപെട്ട വിഷയത്തിൽ ആരോപണ വിധേയയായ എറണാകുളം സ്പെഷ്യൽ ജഡ്ജ് ഹണി എം വർഗ്ഗീസ് ആണ് ഇപ്പോൾ മുകേഷ് എം എൽ എ ക്കെതിരായ ലൈംഗിക പീഡനകേസിൽ പ്രതിയുടെ മുൻകൂർ ഹർജി പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പടിവിപ്പിച്ചതും.സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗസിന്‍റെ മകളും പണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സിപിഎം സ്ഥാനാർത്ഥിയുമായിരുന്ന ജഡ്‌ജ് ഹണി എം വർഗ്ഗീസ് ഈ കേസിൽ വാദം കേൾക്കുന്നതും വിധി പുറപ്പടിക്കുന്നതും നീതിപൂർവ്വമാകില്ല.ആയതിനാൽ ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുകേഷ് എം എൽ എ യുടെ മുൻകൂർ ജ്യാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റി നീതിപൂർവമായ ഉത്തരവ് ഉണ്ടാകാൻ താല്പര്യപെടുന്നു '
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam