കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്ന പരാമര്‍ശത്തിലുറച്ച് അനില്‍ ആന്‍റണി

Published : Apr 03, 2024, 12:58 PM IST
കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്ന പരാമര്‍ശത്തിലുറച്ച് അനില്‍ ആന്‍റണി

Synopsis

പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് എന്താണ് പങ്കെന്ന പത്തനംതിട്ട, കോൺഗ്രസ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമര്‍ശവുമായി അനില്‍ ആന്‍റണി എത്തുന്നത്.

പത്തനംതിട്ട: പാക്കിസ്ഥാൻ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി. കോൺഗ്രസുകാര്‍ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത് എന്നായിരുന്നു അനില്‍ ആന്‍റണിയുടെ വിവാദമായ പ്രസ്താവന.

പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് എന്താണ് പങ്കെന്ന പത്തനംതിട്ട, കോൺഗ്രസ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമര്‍ശവുമായി അനില്‍ ആന്‍റണി എത്തുന്നത്. പുല്‍വാമ പരാമര്‍ശം ചര്‍ച്ചയായതോടെ ആന്‍റോ ആന്‍റണി അത് തിരുത്തിപ്പറഞ്ഞു. എങ്കിലും ദേശീയതലത്തില്‍ തന്നെ ബിജെപി ഇത് ഏറ്റെടുത്തു. 

ഇപ്പോഴിതാ തന്‍റെ പാക്കിസ്ഥാൻ പരാമര്‍ശത്തിലുറച്ച് നില്‍ക്കുകയാണെന്നാണ് അനില്‍ ആന്‍റണി പറയുന്നത്. എല്ലാവരോടും അല്ല, ആന്‍റോ ആന്‍റണിയെ പോലെയുള്ളവരെയാണ് ഉദ്ദേശിച്ചതെന്നും വോട്ടിന് വേണ്ടി പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ആന്‍റോ ആന്‍റണിയെ പോലെയുള്ളവരെ ആണ് ഉദ്ദേശിച്ചതെന്നും അനില്‍ ആന്‍റണി വ്യക്തമാക്കിയിരിക്കുകയാണ്.

Also Read:- കരുവന്നൂരിൽ താൻ നടത്തിയത് തൃശൂർക്കാരുടെ സമരം, ആരും വിയർക്കാത്ത പണം കൊണ്ട് സുഖിക്കേണ്ട, അധ്വാനിച്ച് ഉണ്ടാക്കണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും