'അനിൽ തെറ്റുതിരുത്തി കോൺഗ്രസിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ, കുടുംബത്തിന് വലിയ ആഘാതം'‌: അജിത് ആന്റണി

Published : Apr 07, 2023, 07:21 AM ISTUpdated : Apr 07, 2023, 10:32 AM IST
'അനിൽ തെറ്റുതിരുത്തി കോൺഗ്രസിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ, കുടുംബത്തിന് വലിയ ആഘാതം'‌: അജിത് ആന്റണി

Synopsis

ബിജെപിയിലേക്കുള്ള മാറ്റം കുടുംബത്തെ ആകെ ഞെട്ടിച്ചു. 

തിരുവനന്തപുരം:  അനിൽ ആന്റണി തെറ്റ് തിരുത്തി കോൺ​ഗ്രസിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരൻ അജിത് ആന്റണി. അനിലിന്റെ ബിജെപി പ്രവേശനം കുടുംബത്തിന് വലിയ ആഘാതമായെന്നും അജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'ബിജെപി ഒരു ലീഡറിനെയാണ് ചുറ്റിപ്പറ്റി നിൽക്കുന്നത്. അവർ പറയുന്നത് തന്നെ മോദി സർക്കാർ എന്നാണ്, ബിജെപി സർക്കാർ എന്ന് പോലുമല്ല. ഒരാളെ ചുറ്റിപ്പറ്റി നിൽക്കുകയാണ് എന്നതിന് അതിൽ കൂടുതൽ തെളിവ് വേണ്ടല്ലോ?' അജിത് ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

അനിൽ തെറ്റുതിരുത്തി  കോൺഗ്രസിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ബിജെപിയിലേക്കുള്ള മാറ്റം കുടുംബത്തെ ആകെ ഞെട്ടിച്ചു. വിവരം അറിഞ്ഞതുമുതൽ പപ്പ വളരെ സങ്കടത്തിലാണ്.  അനിൽ പാർട്ടിയുമായി പിണങ്ങിനിൽക്കും എന്നെ കരുതിയുള്ളു. താൻ സജീവ കോൺഗ്രസുകാരനായി പ്രവർത്തിക്കുമെന്നും അജിത് ആന്റണി വ്യക്തമാക്കി. 

'വേദനാജനകം, അനിലിന്റേത് തെറ്റായ തീരുമാനം, അവസാന ശ്വാസംവരെ ഞാൻ കോൺഗ്രസുകാരൻ, പോരാട്ടം ബിജെപിക്കെതിരെ'  ആന്റണി

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി