ഓപ്പറേഷൻ അരിക്കൊമ്പനെതിരെ മൃഗസംരക്ഷണ സംഘടന; ഹൈക്കോടതിയിൽ ഹർജി

Published : Mar 23, 2023, 08:09 PM IST
ഓപ്പറേഷൻ അരിക്കൊമ്പനെതിരെ മൃഗസംരക്ഷണ സംഘടന; ഹൈക്കോടതിയിൽ ഹർജി

Synopsis

തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടനയാണ് ഹർജി സമർപ്പിച്ചത്. ഉത്തരവ് അശാസ്ത്രീയമെന്ന് ഹർജിക്കാരൻ

കൊച്ചി: ഓപ്പറേഷൻ അരിക്കൊമ്പനെതിരെ ഹൈക്കോടതിയിൽ ഹർജി. അരിക്കൊമ്പനെ പിടികൂടി കോടനാട് സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി. തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടനയാണ് ഹർജി സമർപ്പിച്ചത്. ഉത്തരവ് അശാസ്ത്രീയമെന്ന് ഹർജിക്കാരൻ പറയുന്നു. ഉത്തരവ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്താതെ രഹസ്യമായി വച്ചിരിക്കുന്നുവെന്നും ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിലെ സ്ഥലത്ത് നിന്നും ആനയെ മാറ്റുമ്പോൾ മൃഗത്തിന്റെ ക്ഷേമവും ശാസ്ത്രീയ സമീപനവും പ്രധാനമെന്നും ഹർജിയിൽ പറയുന്നു. ഹർജി നാളെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും.

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു