Goons Attack : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്രമണം; പൊലീസുകാരിയുടെ സഹോദരന്‍റെ വീട് ആക്രമിച്ചു

Published : Jan 07, 2022, 11:06 PM ISTUpdated : Jan 07, 2022, 11:07 PM IST
Goons Attack :  തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്രമണം; പൊലീസുകാരിയുടെ സഹോദരന്‍റെ വീട് ആക്രമിച്ചു

Synopsis

ആക്രമണം നടക്കന്ന സമയത്ത് ബിജുവും ഭാര്യ ഷിജിയും ബിജുവിന്‍റെ സഹോദരിയായ പൊലീസ് ഉദ്യോഗസ്ഥ ഷീജയും വീട്ടിലുണ്ടായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം (Goons Attack). നെയ്യാറ്റിൻകര ധനുവച്ചപുരത്താണ് (Dhanuvachapuram) ഗുണ്ടാസംഘം കുടുംബത്തെ വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിൻെറ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും മർദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന പാറാശാല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ ബിജുവിന്‍റെ സഹോദരി ഷീജിക്കും മ‍ർദ്ദനമേറ്റു. 

കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപം വീടുകയറി ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. ഈ വിവരം പൊലീസിനോട് പറഞ്ഞുവെന്നാരോപിച്ചാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. ഇന്നലെ നടന്ന ആക്രമണത്തിലെ പ്രതികളെ  പാറശാല പൊലീസ് അറസ്റ്റ് ചെയ്തതിട്ടില്ല. ഇതേ കേസിലെ പ്രതികളാണ് ഇന്നത്തെ ആക്രണത്തിനും പിന്നിലെന്നാണ് സംശയം.

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം