കൊച്ചിയിൽ വീണ്ടും കൊലപാതകം: ഒരാളെ കുത്തിക്കൊന്നു,രണ്ടുപേർക്ക് പരിക്ക്

Published : Aug 14, 2022, 06:18 AM IST
കൊച്ചിയിൽ വീണ്ടും കൊലപാതകം: ഒരാളെ കുത്തിക്കൊന്നു,രണ്ടുപേർക്ക് പരിക്ക്

Synopsis

കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ ആണ് കൊലപാതകം . വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്

കൊച്ചി: കൊച്ചിയിൽ  യുവാവിനെ കുത്തിക്കൊന്നു,രണ്ട് പേർക്ക് പരിക്ക് ഏറ്റു. കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ ആണ് കൊലപാതകം . വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത് . അരുൺ എന്നയാൾക്ക് ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ആണ് സംഭവം . കുത്തേറ്റ മൂന്നാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങി എന്ന് സംശയം

കൊല്ലം ടോൾ പ്ലാസയിൽ യുവാവിനെ അക്രമിച്ച സംഭവം; പ്രതി ഒരാള്‍ മാത്രം, അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: കൊല്ലം ടോൾ പ്ലാസയിൽ യുവാവിനെ അക്രമിച്ച സംഭവത്തില്‍ വർക്കല സ്വദേശി ലഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ലഞ്ജിത്ത് മാത്രമാണ് പ്രതി. നേരത്തെ കസ്റ്റഡിയിൽ എടുത്ത കാർ യാത്രികനായ അഭിഭാഷകൻ മർദിച്ചില്ലെന്ന് യുവാവ് പൊലീസിൽ മൊഴി നൽകി. 

സംഭവത്തിൽ രണ്ടു പേരെയാണ് കസ്ററഡിയിലെടുത്തത്.  വർക്കല സ്വദേശികളായ ലഞ്ജിത്, ഷിബു എന്നിവരെയാണ് അഞ്ചാലുമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതില്‍ ഷിബു മര്‍ദ്ദിച്ചിട്ടില്ലെന്നാണ് മര്‍ദ്ദനത്തിനിരയായ അരുണ്‍ മൊഴി നല്‍കിയത്. തുടര്‍ന്നാണ്, ലഞ്ജിത്തിന്‍റെ മാത്രം അറസ്റ്റ് രേഖപ്പെടുത്തിയത്. 

കാവനാട്ടെ ടോൾ ബൂത്തിൽ യുവാവിന് മർദനമേറ്റതിന് പിന്നാലെ തന്നെ പ്രതികളെ കണ്ടെത്താൻ അഞ്ചാലുമൂട് പൊലീസ് വ്യാപകമായ തെരച്ചിലാണ് നടത്തിയത്. വർക്കല സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നു തിരിച്ചറിഞ്ഞ പൊലീസ് രാത്രി തന്നെ ഷിബുവിനെ കസ്റ്റഡിയിൽ എടുത്തു.  തന്റെ സുഹൃത്തായ ലഞ്ജിത്താണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ഷിബു പൊലീസിനോട് പറഞ്ഞത്. ആലപ്പുഴയിൽ പോയി മടങ്ങി വരും വഴിയായിരുന്നു മർദനം.മുഖ്യ പ്രതിയായ ലഞ്ജിത്തിനെ പൊലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. അതേസമയം പരിക്കേറ്റ കുരീപ്പുഴ സ്വദേശിയായ അരുൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ കൈക്കും കാലിനും സാരമായ പരിക്കാണുള്ളത്.

വീട്ടിലെ വൈ ഫൈയുടെ പാസ് വേഡ് മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; സഹോദരനെ കൊലപ്പെടുത്തി യുവാവ്

ബാഗ്ദാദ്: ഇറാഖില്‍ വീട്ടില്‍ ഇന്റര്‍നെറ്റ് സേവനത്തിന്റെ പാസ് വേഡ് മാറ്റുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് സഹോദരനെ കൊലപ്പെടുത്തി. ഇറാഖിലെ തെക്കന്‍ ഗവര്‍ണറേറ്റായ ദി ഖാറിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

വീട്ടിലെ കണ്ണാടിച്ചില്ല് വൃത്തിയാക്കുന്നതിനിടെ കഴുത്തിന് മുറിവേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് കുടുംബം ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് വ്യക്തമായി. വൈ ഫൈ പാസ് വേഡ് സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് സഹോദരനെ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ലോക്കല്‍ പൊലീസ് കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതി കുറ്റസമ്മതം നടത്തി. കൊലപാതകം നടത്തുകയും ശേഷം ഇത് മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 
 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം