കൊയിലാണ്ടിയിലും എസ്എഫ്ഐക്കാരുടെ മര്‍ദനം, ആശുപത്രിയിൽ എത്തിച്ച് അപകടം എന്ന് ഒപിയിൽ രേഖപ്പെടുത്തിയെന്ന് പരാതി

Published : Mar 03, 2024, 11:44 AM ISTUpdated : Mar 03, 2024, 01:02 PM IST
കൊയിലാണ്ടിയിലും എസ്എഫ്ഐക്കാരുടെ മര്‍ദനം, ആശുപത്രിയിൽ എത്തിച്ച് അപകടം എന്ന് ഒപിയിൽ രേഖപ്പെടുത്തിയെന്ന് പരാതി

Synopsis

സംഭവം കൊയിലാണ്ടി  ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി ആർട്സ് ആൻ്റ് സയൻസ് കോളേജിൽ.ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകർ ചുറ്റിലും നിന്ന് ആക്രമിച്ചെന്ന് പരാതി

കോഴിക്കോട്: കൊയിലാണ്ടിയിലും വിദ്യാർത്ഥിയെ എസ്എഫ്ഐക്കാർ ആക്രമിച്ചെന്ന് പരാതി. റാഗിംഗ് നടത്തി എന്നാരോപിച്ചായിരുന്നു ക്രൂരമായ മർദനം. ആശുപത്രിയിൽ എത്തിച്ച് അപകടം എന്ന് ഒപിയിൽ രേഖപ്പെടുത്തി. ഭയം കാരണം ഡോക്ടറോട് ഒന്നും പറയാനില്ലെന്നും മര്‍ദനമേറ്റ  അമൽ വ്യക്തമാക്കി. ക്ലാസിലെ വിദ്യാർത്ഥി അടക്കം കൂട്ടത്തിൽ ഉണ്ടായിരുന്നു.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദനം എന്നാണ് പരാതിയില്‍ പറയുന്നത്. ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകർ ചുറ്റിലും നിന്നായിരുന്നു ആക്രമണം. കൊയിലാണ്ടി കൊല്ലം ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി ആർട്സ് ആൻ്റ് സയൻസ് കോളേജിലായിരുന്നു സംഭവം. വീട്ടിൽ എത്തിയ ശേഷം അസഹ്യമായ വേദന വന്നപ്പോൾ ആണ് വീട്ടുകാരോട് സംഭവത്തെക്കുറിച്ച്  പറഞ്ഞത്. കുടുംബം കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ജി സുധാകരന്; ലഭിച്ചത് അമ്പലപ്പുഴയിലെ മുൻ യുഡിഎഫ് കൺവീനറുടെ പേരിലുള്ള പുരസ്കാരം
ബിജെപി ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി; സ്ഥാനാര്‍ത്ഥികളെ ഒറ്റ പട്ടികയായി ഈ മാസം 20ഓടെ പ്രഖ്യാപിക്കും