
കൊച്ചി: പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സംയുക്ത പ്രതിഷേധ റാലി ഇന്ന് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കും. വൈകിട്ട് മൂന്ന് മണിയോടെ നെഹ്റു സ്റ്റേഡിയം പരിസരത്ത് നിന്നാണ് ചെറുജാഥകൾ സമ്മേളന നഗരിയിലേക്ക് പുറപ്പെടുന്നത്. തുടർന്ന് ചേരുന്ന സമരപ്രഖ്യാപന കൺവെൻഷനിൽ വിവിധ മുസ്ലീം സംഘടന നേതാക്കളും, മതനേതാക്കളുമടക്കം പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam