'ഐക്യത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചക്കും തയ്യാർ'; സമസ്ത തർക്കത്തിൽ പരസ്യ ഖേദപ്രകടനവുമായി ലീഗ് വിരുദ്ധ പക്ഷം

Published : Jan 15, 2025, 12:38 PM IST
'ഐക്യത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചക്കും തയ്യാർ'; സമസ്ത തർക്കത്തിൽ പരസ്യ ഖേദപ്രകടനവുമായി ലീഗ് വിരുദ്ധ പക്ഷം

Synopsis

സംഘടനാ രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കൾ ശ്രമം തുടർന്ന് വരികയാണെന്നും ഇതിനായി എന്തു വിട്ടുവീഴ്ച്ചക്കും തയ്യാറാണെന്നും അവർ അറിയിച്ചു.  

മലപ്പുറം: സമസ്ത തർക്കത്തിൽ പരസ്യ ഖേദപ്രകടനവുമായി ലീഗ് വിരുദ്ധ പക്ഷം രം​ഗത്ത്. സമുദായിക രംഗത്തും സംഘടനാ രംഗത്തും ഐകൃത്തോടെ മുന്നോട്ട് പോവുന്നതിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാണെന്ന് ലീഗ് വിരുദ്ധ പക്ഷക്കാരായ ഉമർ ഫൈസി ഉൾപ്പെടെയുള്ള നേതാക്കൾ അറിയിച്ചു. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, സമസ്ത മുശാവറ മെമ്പർ വാക്കോട് മൊയ്തീൻകുട്ടി മുസ്‌ല്യാർ, എസ് വൈഎസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടു പാറ, എസ് കെഎസ്എസ്എഫ്  സംസ്ഥാന മുൻ ജനറൽ സെക്രട്ടറി സത്താർ പന്തലൂർ എന്നിവർ വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

സംഘടനാ രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കൾ ശ്രമം തുടർന്ന് വരികയാണ്. അതിനിടെ ചില പ്രസംഗങ്ങളിലുള്ള പരാമർശങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സംബന്ധിച്ചാണെന്ന മാധ്യമസൃഷ്ടി തങ്ങൾക്ക് വേദന ഉണ്ടാക്കുകയും അതിന് ചില പ്രസംഗങ്ങൾ കാരണമാവുകയും ചെയ്തതിൽ ഖേദം രേഖപ്പെടുത്തുന്നുവെന്ന് നേതാക്കൾ പറഞ്ഞു. സംഘടനാ രംഗത്തെ പ്രയാസങ്ങൾ പരിഹരിക്കാൻ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുൻകയ്യെടുത്താണ് കഴിഞ്ഞ ദിവസം പാണക്കാട് ചർച്ച നടത്തിയത്. യോഗ തീരുമാനപ്രകാരമാണ് തുടർന്ന് വാർത്താ സമ്മേളനം നടത്തിയതും. ചില പരാമർശങ്ങളിൽ സാദിഖലി തങ്ങൾക്ക് പ്രയാസമുണ്ടായെന്നും അതെല്ലാം വിശദമായി സംസാരിച്ച് പരിഹരിച്ചുവെന്നും അതിൽ ദു:ഖമുണ്ടെന്നും വാർത്ത സമ്മേളനത്തിലും പറഞ്ഞിരുന്നു. ചർച്ചയിലെ അന്തിമ തീരുമാനവും ഇത് തന്നെയായിരുന്നു. എന്നാൽ സംഘടനക്കകത്തും സമുദായത്തിനകത്തും ഐക്യം അനിവാര്യമാണെന്നത് കൊണ്ട് സംഘടനാപരമായ ഏത് വിട്ടുവീഴ്ചക്കും ഖേദപ്രകടനത്തിനും ഇനിയും തയ്യാറാണെന്നും ലീഗ് വിരുദ്ധ പക്ഷം  വാർത്താ കുറിപ്പിൽ പറയുന്നു. 

'ജുഡീഷ്യറിയോട് യുദ്ധപ്രഖ്യാപനമോ? നിരുപാധികം മാപ്പ് പറയണം'; ബോബി ചെമ്മണ്ണൂരിനോട് വീണ്ടും കടുപ്പിച്ച് ഹൈക്കോടതി

https://www.youtube.com/watch?v=Ko18SgceYX8

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി