സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Published : Jun 09, 2022, 04:35 PM ISTUpdated : Jun 09, 2022, 04:49 PM IST
സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Synopsis

സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. 

കൊച്ചി: കെ ടി ജലീലിന്‍റെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. 'സ്വപ്‍ന നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ല.  പ്രതികൾക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്'. ഹർജിയ്ക്ക് പിറകിൽ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ ടി ജലീലിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്‍റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്. 

'മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് കണ്ടിട്ടില്ല, സ്വപ്ന നട്ടാൽ കുരുക്കാത്ത നുണ പറയുന്നു': കെ ടി ജലീല്‍

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ തള്ളിയും മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി പിന്തുണച്ചും മുന്‍ മന്ത്രി കെ ടി ജലീല്‍. ആരോപിതരായ എല്ലാവരേയും കേന്ദ്ര അന്വേഷണ ഏജൻസികൾ വിളിച്ച് വരുത്തി. സ്വർണം എവിടെ പോയി ആർക്ക് വേണ്ടി എങ്ങനെ എന്നെല്ലാം പറയേണ്ടത് അന്വേഷണ ഏജൻസികളാണ്. ഊഹാപോഹം പ്രചരിപ്പിച്ച് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ മേൽ ചെളിവാരി എറിയുന്ന അവസ്ഥ ഉണ്ടാകരുതെന്നും കെടി ജലീല്‍ പറഞ്ഞു

മുഖ്യമന്ത്രിയേയും കുടുംബത്തേയും ബാക്കി എല്ലാവരേയും പുകമറയിൽ നിർത്താൻ ശ്രമിക്കുന്നു. സ്വത്തടക്കം എല്ലാം സൂക്ഷ്മ പരിശോധനക്ക് വിധേയമായതാണ്. ആർക്ക് വേണമെങ്കിലും പരിശോധിക്കാം. ഇഡി ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു. പൊതു പ്രവർത്തനം നടത്തുന്നവരെ ജനങ്ങളുടെ മുന്നിൽ  മോശക്കാരാക്കാനുള്ള ബിജെപി യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് ജലീൽ പറഞ്ഞു. പ്രതി ആരോപിക്കും പോലെ ഏതെങ്കിലും ബന്ധം സ്വർണക്കടത്തുമായി ഉണ്ടായിരുന്നെങ്കിൽ എന്ന് അകത്തായി എന്ന് ചോദിച്ചാ പോരെ , അണുമണി തൂക്കം പങ്ക് ഇല്ലെന്ന് മറ്റാരേക്കാളും അന്വേഷണ ഏജൻസികൾക്ക് അറിയാം .
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; തീപിടിച്ചത് മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ബസ്, ആർക്കും പരിക്കില്ല
മോഹന്‍ലാലിന്‍റെ അമ്മയുടെ സംസ്കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാലോകം