
തിരുവനന്തപുരം: മകനെ മൂന്ന് മാസത്തോളം കാലം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രാ ദമ്പതിമാർക്ക് നന്ദിയറിയിച്ച് അനുപമ (anupama). തന്റെ കുഞ്ഞിനെ ദത്തെടുത്ത (adoption) ആന്ധ്രയിലെ ദമ്പതിമാർക്ക് (andhra pradesh couple) നീതി കിട്ടണമെന്നും ദമ്പതികൾക്ക് എപ്പോൾ വന്നാലും കുഞ്ഞിനെ കാണാമെന്നും അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദമ്പതിമാരോട് തെറ്റ് ചെയ്തത് താനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരിൽ അവർക്ക് നീതി നിഷേധിക്കപ്പെടരുതെന്നും അനുപമ കൂട്ടിച്ചേർത്തു.
സമരത്തിന്‍റെ ഭാവിയിൽ തീരുമാനം കൂടിയാലോചനയ്ക്ക് ശേഷം, ആന്ധ്ര ദമ്പതികൾക്കും നന്ദിയുണ്ടെന്ന് അനുപമ
'കുഞ്ഞിനെ കയ്യിലേക്ക് ലഭിച്ചപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമായിരുന്നു. ആന്ധ്രയിലെ ദമ്പതികൾക്കും നീതി ലഭിക്കണം. എന്റെ കുഞ്ഞിനെ നോക്കിയവരല്ലേ, അവരെപ്പോൾ വന്നാലും അവർക്ക് കുഞ്ഞിനെ കാണാം. അങ്ങോട്ട് പോയി അവരെ കാണുന്നതും ആലോചിക്കുന്നുണ്ടെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ നഷ്ടപ്പെട്ട വിവരം ആദ്യം ജനങ്ങളിലേക്ക് എത്തിച്ച ഏഷ്യാനെറ്റ് ന്യൂസിനോട് പ്രത്യേകം നന്ദിയറിയിച്ച അനുപമ, പോരാട്ടത്തിൽ ഒപ്പം നിൽക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്തവർക്കും നന്ദി പറഞ്ഞു.
പോരാടി, വിജയിച്ചു ; കുഞ്ഞ് ഇനി അനുപമയ്ക്ക് സ്വന്തം, കുഞ്ഞിനെ കൈമാറി
ഒടുവിൽ മകൻ എയ്ദനെ കിട്ടുമ്പോഴും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും,സി ഡബ്ലൂ സി ചെയർപേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്ന് അനുപമ ആവശ്യപ്പെട്ടു.സമരത്തിന്റെ ഭാവിയുടെ കാര്യത്തിൽ എല്ലാവരുമായി ചേർന്നാലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam