അനുരാഗ് ഠാക്കൂറിന്‍റെ വോട്ട് ക്രമക്കേട് ആരോപണം; വ്യക്തതവരുത്തി ചൗണ്ടേരിയിലുള്ള വോട്ടര്‍മാര്‍, വീട്ടുപേരല്ല സ്ഥലപ്പേരെന്ന് വിശദീകരണം

Published : Aug 14, 2025, 12:28 PM IST
Wayanad voters

Synopsis

ജാതി മത വ്യത്യാസം ഇല്ലാതെ ഈ നാട്ടിൽ മിക്കവരും ചൗണ്ടേരി എന്നത് പേരിനോട് ചേർക്കുന്നു എന്ന് ചൗണ്ടേരി നിവാസികൾ

വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിൽ 93,000 വോട്ടുകൾ കൃത്രിമമായി ചേർത്തതാണ് എന്ന ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിന്‍റെ വാദത്തില്‍ പ്രതികരിച്ച് വയനാട്ടിലെ വോട്ടര്‍മാര്‍. വ്യത്യസ്ത മതത്തിലുള്ളവർ ഒരു വീട്ടിൽ താമസിക്കുന്നുവെന്ന തരത്തിലാണ് വിലാസം നല്‍കിയിരിക്കുന്നത് എന്നായിരുന്നു മുന്‍ കേന്ദ്ര മന്ത്രികൂടിയായ ഠാക്കൂറിന്‍റെ ആരോപണം. വയനാട്ടിലെ കൽപ്പറ്റയിലെ ചൗണ്ടേരിയിലെ രണ്ടു വോട്ടർമാരെ അദ്ദേഹം ഉദാഹരണം ആക്കി പറയുകയും ചെയ്തു.

ചൗണ്ടേരി എന്ന പേരിൽ ഉമറും ലില്ലിക്കുട്ടിയും ഫാറൂഖും കമലമ്മയും എങ്ങനെ വന്നു എന്നാണ് അനുരാഗ് താക്കൂറിന്റെ ചോദ്യം. എന്നാല്‍ പിന്നീട് വ്യക്തമാകുന്നത് ചൗണ്ടേരി എന്നത് വീട്ടുപേരല്ല, ഒരു ചെറിയ ദേശത്തിന്റെ പേരാണ്. പഴയ കാലത്തേ ചാമുണ്ഡേശ്വരി കുന്നാണ് പിന്നീട് ചൗണ്ടേരി ആയതാണ് എന്നാണ് വോട്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ജാതി മത വ്യത്യാസം ഇല്ലാതെ ഈ നാട്ടിൽ മിക്കവരും ചൗണ്ടേരി എന്നത് പേരിനോട് ചേർക്കുന്നു എന്നാണ് അവര്‍ പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'